മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും

Print Friendly, PDF & Email

ഹിന്ദി ഹൃദയഭൂമിയിലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്  എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍  വിജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുo  രാവിലെ 10 മണിക്ക് അധികാരമേല്‍ക്കു ജയ്പൂരിലെ അൽബര്‍ട്ട് മ്യൂസിയം മൈതാനത്തു വച്ച് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമൽ നാഥ്ന്‍റെ സത്യപ്രതിജ‌ഞ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാൽ പരേഡ് മൈതാനത്ത് വച്ച് നടക്കും. വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗൽ അധികാരമേൽക്കുന്നത്.

ചടങ്ങുകളിൽ പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും.ഈ മൂന്നു ചടങ്ങുകളിലേക്കും ക്ഷണിച്ചിട്ടുണ്ട് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഈ മൂന്നു ചടങ്ങുകളിലും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിപക്ഷ ഐക്യത്തിന്‍റെ ഒരു പുതിയ അദ്ധ്യായം കൂടി തുറക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 

(Visited 11 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •