3,999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

Print Friendly, PDF & Email

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ മറ്റൊരു സര്‍പ്രൈസ് ഓഫര്‍ കൂടി അവതരിപ്പിച്ചു. 3,999 രൂപയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോള്‍ സേവനം ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്.

അണ്‍ലിമിറ്റഡ് കോളിനൊപ്പം ഒരു വര്‍ഷത്തേക്ക് 300 ജിബി 4ജി ഡേറ്റയും ലഭിക്കും. ദിവസം 100 എസ്എംഎസുകളും അയക്കാം. 360 ദിവസാണ് ഈ പ്ലാനിന്റെ കാലാവധി. ഡേറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ല. മുഴുവന്‍ ഡേറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാനാകും.
മാസം 334 രൂപ പ്ലാന്‍ (28 ദിവസം) ഉപയോഗിക്കുന്നവര്‍ക്ക് 3,999 രൂപയുടെ പ്ലാന്‍ ഏറ്റവും മികച്ചത് തന്നെയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...