മാതാപിതാക്കള്‍ കന്യാസ്ത്രീകളായ മക്കളെ മഠങ്ങളില്‍ നിന്ന് തിരികെ വിളിക്കണം – ബെന്യാമിന്‍

Print Friendly, PDF & Email

സന്യസ്ഥ ജീവിതത്തിലേക്ക്‌ തിരുവസ്ത്രം അണിയിച്ചു വിട്ട സ്വന്തം പെണ്‍മക്കളെ ജീവനോടെ കാണണമെന്നുണ്ടെങ്കില്‍, അവരെ മഠങ്ങളില്‍ നിന്ന്‌ തിരികെ വിളിക്കണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തെമ്മാടികളായ ചില അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് ഓര്‍മ്മിക്കണമെന്നും ബെന്യാമിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണെന്നും അത് അവർക്ക്‌ വേണ്ടി മാത്രമുള്ളതാണെന്നും ബെന്യാമിന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: സ്വന്തം പെണ്‍മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)

(Visited 17 times, 1 visits today)
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares