ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ ചെയ്തു

Print Friendly, PDF & Email

കര്‍ഷകരുടെ പേരില്‍ നടത്തിയ വായ്പാ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ ആലപ്പുഴ ക്രൈംബ്രാഞ്ച്‌
ഡിവൈഎസ്പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ ചെയ്തു. ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍. രജിസ്റ്റര്‍ ചെയ്ത നാലു കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 3 മാസമായി ഒളിവിലായിരുന്ന ഫാ. തോമസ് പീലിയാനിക്കലിനെ ഇന്നലെ വൈകുന്നേരം കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ചിലകേസുകളില്‍ പീലിയാനിക്കല്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ടെങ്കിലും 12ഓളം കേസുകളാണ് അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികള്‍ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വായ്പക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുെണ്ടന്നും പരാതിയുണ്ട്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 • 7
 •  
 •  
 •  
 •  
 •  
 •  
  7
  Shares