ജനങ്ങള്‍ ഒഴുകിയെത്തി. മാര്‍ച്ച് തടഞ്ഞ് പോലീസ്

Print Friendly, PDF & Email

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണര്‍ ഓഫിസില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് പിന്തുണച്ച് ആയിരക്കണക്കിനു ആംആദ്മി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സന്‍സദ് മാര്‍ഗില്‍ പൊലിസ് തടഞ്ഞു.

മാര്‍ച്ചിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലാത്തതിന്റെ പേരിലാണ് മാര്‍ച്ച് പോലീസ് തടഞ്ഞത്. മാര്ച്ച് കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടും മാര്ച്ച് നേരിടാന്‍ ശക്തമായ നടപടികളായിരുന്നു പോലീസ് എടുത്തിരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ചിന് പ്രഖ്യാപിച്ചു കൊണ്ട് മാര്‍ച്ചില്‍ അണിചേര്‍ന്നതോടെ നിരവധി സിപിഎം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കടുത്തു.

നാലു മാസമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, അനാവശ്യ സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ച് ലഫ്.ഗവര്‍ണ്ണര്‍ അനില്‍ ബൈജാന്റെ ഓഫീസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പു സമരം ആറാം ദിനം പിന്നിട്ടതോടെ മന്ത്രി സത്യേന്ദ്ര ജെയിനിനു പിറകെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.

കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പിണറായി വിനയന്‍ എന്നിവര്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗ് യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇവര്‍ ഇന്നലെ കെജ്‌രിവാളിന്റെ വീട്ടിലെത്തി പിന്‍തുണ അറിയിച്ചിരുന്നു.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares