പരസ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ പൊടിച്ചത് 4,343 കോടി

Print Friendly, PDF & Email

നാല് വര്‍ഷങ്ങള്‍ കൊണ്ട് മോദി സര്‍ക്കാര്‍ നടത്തിയ പരസ്യത്തിന്റെ കണക്കുകള്‍ പുറത്ത്. 4,343 കോടിയാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പൊടിച്ചത്. 2015-2016 വര്‍ഷത്തില്‍ 1,171 രൂപയും തൊട്ടടുത്ത വര്‍ഷം 1,263 കോടിയും 2017-2018ല്‍ 955 കോടി രൂപയും  ആണ്‌
പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത്. മുംബൈയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്.

(Visited 34 times, 1 visits today)
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares