കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല

Print Friendly, PDF & Email

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല. നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്ന ജോസഫിനെ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും നിര്‍ദേശിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടി ഇന്ന് യോഗം ചേര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ യോഗം പിരിയുകയായിരുന്നു.  നിയമനക്കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കും. ഇക്കാര്യത്തില്‍ കൊളീജിയത്തിനിടയില്‍ ഭിന്നതയുണ്ടെന്നാണ് സൂചന.യോഗം 50 മിനിറ്റ് നീണ്ടുനിന്നു. മറ്റ് നാലു ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാരെയും പരിഗണിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പക്ഷെ,

നിലവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ മലയാളി ജസ്റ്റിസ് കെ.എം ജോസഫിന്റെ മൂലകോടതി കേരളാ ഹൈക്കോടതിയാണ്. കെ.എം ജോസഫിനെക്കൂടി നിയമിക്കുന്നതോടെ സുപ്രിംകോടതിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം കൂടുമെന്നും മറ്റു ഹൈക്കോടതികളെക്കൂടി പരിഗണിക്കണമെന്നുമാണ് നേരത്തെ നല്‍കിയ ശുപാര്‍ശ തള്ളിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

 

(Visited 28 times, 1 visits today)
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares