മുഖം നഷ്ടപ്പെടുന്നത് കാരാട്ടിനും കേരള ഘടകത്തിനും
സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സമാപിക്കുമ്പോള്‍ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താല്‍ മുഖം നഷ്ടപ്പെടുന്നത് ഒരേസമയം കാരാട്ടിനും കേരള ഘടകത്തിനും. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ആവര്‍ത്തിച്ചുറപ്പിച്ച മേല്‍ക്കൈയ്യാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യച്ചൂരിയുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ രാഷ്ടീയ പ്രമേയത്തിലെ ഭേദഗതിയിലൂടെ കാരാട്ടുപക്ഷത്തിന് നഷ്ടപ്പെട്ടത്. എസ്.രാമചന്ദ്രനും കാരാട്ടുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ മുഖം എന്നിരുന്നാലും പിണാറായി വിജയന്റെ നേതൃത്വത്തില്‍ കേരള ഘടകമായിരുന്നു കാരാട്ടിന്റെ പിന്നില്‍ അണിനിരന്ന് ചരടുകള്‍ വലിച്ചിരുന്നത്.
രഹസ്യവോട്ടെന്ന തുറുപ്പുചീട്ടില്‍ യച്ചൂരി പിടിമുറുക്കിയപ്പോള്‍ ശക്തമായ എതിര്പ്പുമായി്ട്ടായിരുന്നു കാരാട്ടു പക്ഷം പ്രതികരിച്ചത്.എന്നാല്‍ പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണ രേഖാമൂലം ഉറപ്പിച്ച യച്ചൂരിയുടെ തന്ത്രം അപ്രതീക്ഷിതമായി കാരാട്ടു പക്ഷത്തിനേറ്റ പ്രഹരമായരുന്നു. രഹസ്യവോട്ടിനെ തള്ളിക്കളഞ്ഞുള്ള കാരാട്ടിന്റെ വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ ആയിരുന്നു രഹസ്യ വോട്ടന്ന യച്ചൂരിയുടെ പ്രഖ്യാപനം.പരസ്യമായ വോട്ടെടുപ്പ് നടന്നാല്‍ വിജയിക്കും എന്ന ആത്മവിശ്വാസത്തിലാ യിരുന്നു കേരളഘടകവും കാരാട്ടും. തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്കു നിന്നു മത്സരിച്ചാല്‍ കേരളമൊഴികെ ഒരിടത്തും പച്ചതപ്പില്ല എന്ന് ഉറപ്പുള്ള തങ്ങളോടൊപ്പമുള്ള പ്രതിനിധികള്‍ പോലും രഹസ്യവോട്ടെടുപ്പിലേക്കു പോയാല്‍ യച്ചൂരിക്കു പിന്നില്‍ അണിനിരക്കും എന്ന് ഉറപ്പുള്ള കരാട്ട് പക്ഷം രഹസ്യ വോട്ടെടുപ്പിനെ ഒരുതരത്തിലും അംഗീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ ബംഗാള്‍ ഘടകം പരസ്യ പ്രതിഷേധമെന്ന ഭീഷണി മുഴക്കി. വേണ്ടിവന്നാല്‍ തങ്ങള്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ സ്വന്തമായി നിലപാടെടുക്കും എന്ന മുന്നറിയുപ്പും നല്കി. ഇതോടെ പ്രമേയത്തില്‍ ഭേദഗതി വരുത്തുവാന്‍ കാരാട്ട് പക്ഷം നിര്‍ബന്ധിതമാവുകയായിരുന്നു.