സ്വന്തം ചരമ പരസ്യം നല്‍കിയ ശേഷം വയോധികനെ കാണാതായി

Print Friendly, PDF & Email

മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ കണ്ണൂര്‍ എഡിഷനില്‍ സ്വന്തം ചരമ പരസ്യവും ചരമ വാര്‍ത്തകളും നല്‍കിയ ശേഷം വയോധികനെ കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെയാണ് കാണാതായിരിക്കുന്നതായി മകന്‍ അഡ്വ. ഷാജു ജോസഫ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജോസഫിന്റെ തീരോധാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മനോരമ, മാതൃഭൂമി, ദീപിക പത്രങ്ങളിലാണ് വിശദമായ കുടുംബചരിത്രം ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ നിരക്കു വരുന്ന പരസ്യം നല്‍കിയിക്കുന്നത്. മാതൃഭൂമിയുടെ പയ്യന്നൂര്‍ ബ്യൂറോയില്‍ നേരിട്ട് വന്ന് പരസ്യം നല്‍കി മറ്റ് രണ്ട് പത്രങ്ങളില്‍ കൂടി പരസ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരസ്യതുക അവിടെ ഏല്‍പ്പിച്ച് പോവുകയായിരുന്നു. തന്റെ സഹോദരന്റെ ചരമവാര്‍ത്ത എന്നാണ് ജോസഫ് പറഞ്ഞിരുന്നത്. വ്യാഴാഴ്ചത്തെ കണ്ണൂര്‍ എഡിഷനുകളില്‍ ചരമവാര്‍ത്തയോടൊപ്പം വിശദമായ പരസ്യവും പ്രസദ്ധീകരിച്ചു.

തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഗ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം എന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച മകന്റെ വീട്ടില്‍ നടക്കുന്ന ചരശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരം നടക്കുമെന്നും പരസ്യത്തില്‍ പറയുന്നു. പത്രപരസ്യം കണ്ട് ബന്ധുക്കള്‍ അന്വേഷിച്ചു വന്നതോടെയാണ് സ്വന്തം ചരമപരസ്യമാണ് ജോസഫ് നല്‍കിയതെന്ന് വ്യക്തമായത്.

(Visited 104 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...