150-ാം വാര്‍ഷികത്തില്‍ 150 കലാകരന്മാരെ ഉള്‍കൊള്ളിച്ച് മെഗാഷോ

Print Friendly, PDF & Email

മഹാത്മഗാന്ധിജിയുടെ ജന്മവര്‍ഷത്തില്‍ തന്നെ ബെംഗളൂരുവില്‍ സ്ഥാപിതമായ പ്രശസ്ത ജൂവലറി സ്ഥാപനമായ സി.കൃഷ്ണ ചെട്ടി ജൂവലേര്‍സ് അതിന്‍റെ 150ാം വര്‍ഷികവും മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് 150 പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തികൊണ്ട് ഭാരത് ഭാഗ്യ വിധാത മെഗാസ്റ്റേജ് പ്രോഗ്രം സംഘടിപ്പിക്കുന്നു. ജൂലൈ 24, 25 തീയതികളില്‍ വൈകുന്നേരം 6 മണിക്ക് മല്ലേശ്വരത്തെ ചൗഡയ്യ മെമ്മോറിയല്‍ ഹാളില്‍ ലായിരിക്കും മെഗാഷോ അരങ്ങേറുന്നത്. സി.കൃഷ്ണ ചെട്ടി ജൂവലേര്‍സ്ന്‍റെ സാമൂഹിക ക്ഷേമ വിഭാഗമായ സികൃഷ്ണ ചെട്ടി ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് മെഗാ ഷോ അരങ്ങേറുന്നത്.

വെറും സാധാരണക്കാരനായിരുന്ന മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പൂര്‍ണ്ണ ദൃശ്യാവിഷ്കാരമാണ് മൂന്നുമണിത്കൂറിലേറെ നീളുന്ന മെഗാഷോയില്‍ അരങ്ങേറുക എന്ന് ഫൗണ്ടേഷന്‍റെ മാനേജിങ് ട്രസ്റ്റിഡോ. പിസി വിനോദ്ഹോഗ്രീവ് പറഞ്ഞു. അതിന്‍ നിന്നു ലഭിക്കുന്ന ലാഭം മുഴുവനും ഫൗണ്ടേഷന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

നിരവധി പ്രമുഖ സിനിമയുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള പ്രകാശ് കപാഡിയയടെ രചനയില്‍ പ്രശസ്ഥ ഗുജറാത്തി സംവിധായകനും മഹാത്മ ഗാന്ധിജിയുടെ ജീവിത നിമിഷങ്ങളെ പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള രാജേഷ് ജോഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആധുനിക സ്റ്റേജ് വിഷ്വല്‍ സംവിധാനങ്ങളുടെ സഹായത്തോടെ 150 കലാകാരന്മാര്‍ അവവതരിപ്പിക്കുന്ന മെഗാ ഷോ രാജ്യത്തെ ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ സംന്പൂര്‍ണ്ണ സ്റ്റേജ് ഷോ ആണ്. പ്രവേശനം പാസിനാല്‍ നിയന്ത്രിതമായിരിക്കും.

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...