ഹോങ്കോങ്ങില്‍ ചൈനവിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു

Print Friendly, PDF & Email

വിചാരണയ്ക്കായി ഹോങ്കോങ് പൗരൻമാരെ ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ വന്‍ പ്രതിക്ഷേധം. ബില്ല് രണ്ടാം ഘട്ട ചർച്ചയ്ക്കെടുക്കാനിരിക്കെ ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗൺസിലിന് മുന്നിൽ നടക്കുന്ന പ്രതിക്ഷേധം അക്രമശക്തമായതോടെ പൊലീസ് റബ്ബർ‌ ബുള്ളറ്റ് വെടിവയ്പ്പും കണ്ണീർ വാതകപ്രയോ​ഗവും നടത്തി. അതോടെ പ്രതിക്ഷേധക്കാര്‍ കൗൺസിൽ മന്ദിരം ഉപരോധിച്ചിരിക്കുകയാണ്. പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങൾ പ്രതിഷേധപ്രകടനം നടത്തിയത്. ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു.എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്.

പത്ത് ലക്ഷത്തോളം പേര്‍ അണിചേര്‍ന്ന ഹോങ്കോങ്ങ് പ്രക്ഷോഭo

യുവാക്കളും പ്രബലരായ ബിസിനസ് സമൂഹവും നിയമ ഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള കൗൺസിലിൽ അവതരിപ്പിച്ചത്. ജനാധിപത്യാവകാശന് വേണ്ടി 2014ല്‍ നടന്ന സമരത്തി ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനാണ് ഹോങ്കോങ് ഇപ്പോള്‍ സാക്ഷിയായി കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ് 1997-ലാണ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.

(Visited 12 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •