ഹാസനില്‍ പുതിയ പ്ലാന്‍റുമായി സാമി ലാബ്സ്

Print Friendly, PDF & Email

ഹെല്‍ത്ത് സയന്‍സ് ഗവേഷണത്തിലും ന്യൂട്രാസ്യൂട്ടിക്കൽസ് ഉത്പാദനത്തിലും ലോകത്തെ പ്രമുഖ സ്ഥാപനമായ സാമി ലാബ്സ് അതിന്‍റെ കര്‍ണ്ണാടകത്തിലെ 7-ാംമത്തെ നിര്‍മ്മാണ യൂണിറ്റ് ഹാസനില്‍ ആരംഭിക്കുന്നു. 40000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 300ടണ്‍ ഉത്പാദനക്ഷമതയോടെ 200 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പ്ലാന്‍റ് 2021ഓടെ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാമി-സബിന്‍സാ ഗ്രൂപ്പ് സ്ഥാപകനും ചീഫ് എഎക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുഹമ്മദ് മജീദ് പറ‍ഞ്ഞു. ജീവിതത്തെ ആരോഗ്യകരവും മികച്ചതുമാക്കി മാറ്റുന്ന ഉൽ‌പ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണാധിഷ്ഠിത, ശാസ്ത്ര അധിഷ്ഠിത സമീപനമാണ് സാമിലാബ്സ്നുള്ളത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും അവരുടെ എല്ലാ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഭക്ഷണപാനീയങ്ങൾക്കായി ഗവേഷണം നടത്തി പുതിയ ഫോർമുലേഷനുകൾ ഉണ്ടാക്കുകയും അവക്ക് പേറ്റന്റ് നേടി ആരോഗ്യകരമായ ഉൽ‌പ്പന്നങ്ങൾ ഉത്പാദിപ്പിച്ച് ആഗോള വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സാമി ലാബ്സ് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അന്തർ‌ദ്ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ച് ലോകോത്തര നിലവാരമുള്ളതായിരിക്കും ഹാസനില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്ലാന്‍റെന്ന് സാമി ഗ്രൂപ്പ് ഡയറക്ടറായ വി.ജി നായര്‍ പറഞ്ഞു. പ്ലാന്‍റിന്‍റെ ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 400 ഓളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരിലെ പീനിയ, നെലമംഗല എന്നിവിടങ്ങളിലും , ദൊബാസ്പേട്ട്, കുനിഗല്‍, ഹൈദരാബാദ്, യുഎസ്എ എന്നിവിടങ്ങളിലും സാമി-സബിന്‍സാ ഗ്രൂപ്പിന് ഉല്‍പാദന പ്ലാന്‍റുകളുണ്ട്.

(Visited 21 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...