സൗദി പൗരൻമാരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടു

Print Friendly, PDF & Email

സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം ലെബനണിൽ താമസിക്കുന്ന സൗദി പൗരൻമാരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടു. മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതിനെതിരെ മുന്നറിയപ്പും നൽകി.

ലെബനനെതിരെ ജാഗ്രത നിർദേശവുമായി കുവൈത്തും രംഗത്തും വന്നു. ലെബനാനിലെ കുവൈറ്റ് പൗരന്മാർക്ക് രാജ്യം ഉടൻ വിടാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലെബനാനിലെ ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലെബനനിലേക്ക് പോകരുതെന്ന് പൌരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു കുവെെത്ത് അറിയിച്ചു. കുവൈറ്റ് പൌരന്മാർക്ക് സഹായം ആവശ്യമെങ്കിൽ 0096171171441 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...