സ്പീക്കറെ മുന്നില് നിര്ത്തി കോണ്ഗ്രസ്. ഗവര്ണ്ണറെ മുന്നില് നിര്ത്തി ബിജെപി. കര്ണാടിക് യുദ്ധം കൊഴുക്കുന്നു.

Print Friendly, PDF & Email

കര്ണ്ണാടക ഭരണം നിലനിര്ത്തുവാനും പിടിച്ചെടുക്കുവാനുമുള്ള കോണ്.ബിജെപി യുദ്ധം മുറുകുകയാണ്. സ്പീക്കറെ മുന്നിര്ത്തി കടകം വെട്ടുമായി കോണ്-ദള് സഖ്യം മുന്നേറുന്പോള് ഗവര്ണ്ണറെ തന്നെ മുന്നില് നിര്ത്തി മറുകടകന് തന്ത്രം പയറ്റി പ്രതിരോധിക്കുകയാണ് ബിജെപി.
മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിനയസന്സിലേക്ക് താമസം മാറ്റിയ കർണാടക കോണ്ഗ്രസ്സിലേയും ജെഡിഎസ് ലേയും വിമത എംഎല്എ മാരെ കാണാന് ബിജെപി നേതൃത്വത്തിന്റെ ഒഴുക്ക്. കര്ണ്ണാടകയിലെ മുതിർന്ന ബിജെപി നേതാക്കളായ മുൻ സ്പീക്കർ കെ ജി ബൊപ്പയ്യയും മുൻ ഉപമുഖ്യമന്ത്രി ആർ അശോകയുമാണ് കര്ണാടകയില് നിന്ന് മുംബൈയിലെത്തി വിമതരെ കണ്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസുമായി അടുത്ത ബന്ധമുള്ള യുവമോർച്ച നേതാവും, മറ്റൊരു ബിജെപി നേതാവും വിമത എംഎല്എമാരുമായി ചര്ച്ച നടത്തിയതുമായി റിപ്പോർട്ടുകളുണ്ട്. അതേസമയം കോണ്ഗ്രസ്സിന്റേയോ ദള്ന്റേയോ നേതാക്കള്ക്ക് വിമതഎംഎല്എമാരെ നേരിട്ട് ബന്ധപ്പെടുവാന് കഴിയുന്നില്ല. എംഎല്‍എമാരെ കാണുവാന്‍ മുബൈയിലെ റിനയസന്‍സ് പോട്ടലിലെത്തിയ ഡികെ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എൽഎമാരെ ബിജെപി തോക്കിൻ മുനയിൽ നിർത്തിയിരിക്കുകയാണെന്നും, ഫോണുകൾ പിടിച്ചു വച്ചിരിക്കുകയാണെന്നുമാണ് കേന്ദ്രനേതാക്കളോടൊപ്പം കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.

കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിന് സമയം നീട്ടി നൽകി വിമത എംഎല്എമാരെ മാളത്തില് നിന്ന് പുറത്തിറക്കി സ്പീക്കറുടെ മുന്പില് ഹാജരാക്കിക്കുവാനുള്ള തന്ത്രങ്ങളാണ് സ്പീക്കറെ മുന് നിര്ത്തി കോണ്ഗ്രസ് കളിക്കുന്നത്. മന്ത്രിപദവി വച്ചു നീട്ടിയിട്ടും, കോൺഗ്രസ് നേതാക്കൾ നേരിട്ടാവശ്യപ്പെട്ടിട്ടും വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ് – ജനതാദൾ നേതൃത്വം. രാജി വച്ച 13-ൽ എട്ട് പേരുടെയും രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന നിലപാടിലാണ് സ്പീക്കർ. കർണാടക നിയമസഭാ ചട്ടത്തിന്റെ റൂൾ 202-ന് വിരുദ്ധമായാണ് ഇവരെല്ലാം രാജി നൽകിയിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അത് സ്വീകരിക്കില്ല. ബാക്കി അഞ്ച് പേർ മാത്രമാണ് നടപടിക്രമങ്ങൾ പാലിച്ച് രാജി നൽകിയിരിക്കുന്നത്. ഈ അഞ്ച് പേരോടും നേരിട്ട് വന്ന് കാണാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഒരു ഭാഗത്ത് മന്ത്രിസഭാഗത്വം ഉള്പ്പെടെയുള്ള വാഗ്നാങ്ങളുടെ പെരുമഴ മറുഭാഗത്ത് ഭരണഘടനാപരമായ നടപടിയുണ്ടാകുമെന്നതടക്കമുള്ള ഭീക്ഷണികള്, വിമതഎംഎല്എമാരെ വരുതിയിലാക്കുവാന് സ്പീക്കറെ മുന്നിര്ത്തി ദ്വിമുഖ തന്ത്രം പയറ്റുകയാണ് കോണ്-ദള് നേതൃത്വം.

സ്പീക്കറെ മുന്നില് നിര്ത്തി കോണ്ഗ്രസ് -ദള് തന്ത്രങ്ങള്ക്കെതിരെ ഗവര്ണ്ണറെ മുന്നില് നിര്ത്തി മറുതന്ത്രം പയറ്റുകയാണ് ബിജെപി. ഇന്ന് യെദിയൂരപ്പയും എംഎൽഎമാരും ഗവർണറെ നേരിട്ട് കണ്ട്, ഇടപെടണമെന്ന് ആവശ്യപെടും. തുടര്ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി നിലവിൽ സ്പീക്കറുടെ കയ്യിലാണ് കാര്യങ്ങൾ. ഗവർണർ ഇടപെട്ടാൽ കളി മാറും. സ്പീക്കറോട് റിപ്പോർട്ട് തേടാനും തുടർ നടപടികളിൽ നിർദേശം നൽകാനും ഗവർണർക്ക് കഴിയും. ഇതൊഴിവാക്കാനാണ് കോൺഗ്രസ് – ദൾ നേതൃത്വങ്ങൾ ശ്രമിക്കുന്നത്.

കണക്കുകളുടെ കളി
ആകെ കർണാടക നിയമസഭയിൽ അംഗസംഖ്യ – 225 (സ്പീക്കറെയും നോമിനേറ്റഡ് അംഗത്തെയും ചേർത്ത്) കേവലഭൂരിപക്ഷം – 113.
കോൺഗ്രസ് + ദൾ നോമിനേറ്റഡ് = 117
സ്വതന്ത്രര് – 2
14പേരുടെ രാജി അംഗീകരിച്ചാല് സഭയിലെ അംഗസംഖ്യ
ബിജെപി – 105.
രണ്ട് സ്വതന്ത്രര് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ- 107

ആകെ രാജി വച്ചവർ -16,
ഇവരുടെ രാജി സ്വീകരിച്ചാൽ സഭയിലെ ആകെ സംഖ്യ – 209
കേവല ഭൂരിപക്ഷത്തിന് വേണ്ട അഗസംഖ്യ(സ്പീക്കര് അടക്കം) -105
കോൺഗ്രസ് – ദൾ സർക്കാരിനൊപ്പം – 101
ബിജെപിക്കൊപ്പം 107

കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് വരാത്തവർ
ആകെ – 18
ഇതിൽ വിമതർ – 11
മറ്റ് എംഎൽഎമാർ – 7
വിശദീകരണം നൽകിയത് – 6 പേർ
വിശദീകരണം നൽകാതെ മാറി നിന്നത് – 1 എംഎൽഎ

ചട്ടപ്രകാരം രാജികത്ത് നലകിയവര് – 5
ആനന്ദ് സിംഗ്, രാമലിംഗറെഡ്ഡി, പ്രതാപ് ഗൗഡ പാട്ടീൽ, (കോണ്) ഗോപാലയ്യ, നാരായൺ ഗൗഡ(ജനത ദള്)
കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാൻ ശുപാർശ – 9 പേർക്കെതിരെ മാത്രം (റോഷൻ ബെയ്ഗിനെതിരെ നടപടി ആവശ്യപ്പെട്ടേക്കില്ല)

നടക്കാനിടയുള്ള നാടകങ്ങള്

സാധ്യത 1:
ഏറ്റവും ചുരുങ്ങിയത് 5 വിമത എംഎൽഎമാരെങ്കിലും വാഗ്ദാനം സ്വീകരിച്ച് തിരിച്ചുവന്നാൽ, സർക്കാർ താഴെ വീഴില്ല. എന്നാല് പുതിയ മന്ത്രിസഭയുണ്ടാകും.

സാധ്യത 2:
എല്ലാ രാജിക്കത്തുകളും അംഗീകരിച്ചാൽ ഇപ്പോഴത്തെ കണക്കുകൾ പ്രകാരം രണ്ട് സ്വതന്ത്രരെക്കൂട്ടി കൃത്യം കേവല ഭൂരിപക്ഷത്തിലാണ് ബിജെപി നിൽക്കുന്നത്. 107 പേർ. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിൽ 103 പേർ മാത്രം. അങ്ങനെയെങ്കിൽ സർക്കാർ താഴെ വീഴും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കാം.

സാധ്യത 3:
ഗവർണർക്ക് ആരെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്യാം. അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം. ബിജെപി നിയമിച്ച ഗവര്ണറുടെ ഭാഗത്തു നിന്ന് ഇത്തരം നടപടി പ്രതീക്ഷിക്കുന്നില്ല.

സാധ്യത 4:
ഏറ്റവും വിദൂരമായ ഒരു സാധ്യത വിമത എംഎല്എ മാരുടെ രാജി സ്വീകരിക്കാതെ കുമാരസ്വാമി മന്ത്രിസഭക്കുള്ള പിന്തുണ പിന്വലിച്ചുകൊണ്ട് കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിൻമാറുക എന്നതാണ്. സഭയിലെ കേവലഭൂരിപക്ഷം 113 ആയിത്തന്നെ നിലനില്ക്കും. സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. അതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് ഗവര്ണ്ണര് നിര്ബ്ബന്ധിതനാകും. അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം. ബിജെപിക്ക് സർക്കാരുണ്ടാക്കാനാകില്ല. തൽക്കാലം ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ക

(Visited 3 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...