സെക്സ് – ഓര്‍മ്മക്കുറവിനൊരു ഉത്തമ ഔഷധം

Print Friendly, PDF & Email

പങ്കാളിയുടെ ഓര്‍മ്മക്കുറവു മൂലം പൊറുതി മുട്ടിയയാളാണോ നിങ്ങള്‍,എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുളളതാണ്…. സന്തോഷിപ്പിക്കുന്ന വാര്‍ത്ത.. ലൈംഗിക ബന്ധം ഓര്‍മ്മക്കുറിനൊരു മരുന്നാണെന്നാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാരീരിക ബന്ധത്തിന് ശേഷം തലച്ചോറിലെ ഹിപ്പോക്യാംപസില്‍ ഉത്തേജനം ലഭിക്കുകയും അവ കൂടുതല്‍ ന്യൂറോണുകളുടെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു.

കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്നത്  തലച്ചോറിലെ ഹിപ്പോക്യാമ്പസിലാണ്. ശാരീരികബന്ധത്തിന് ശേഷം തോന്നുന്ന മാനസീകോല്ലാസവും കോഗ്നിറ്റീവ് ഫംഗ്ഷനും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിച്ച് വ്യക്തികളെ സ്മാര്‍ട്ട് ആക്കുമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം. ടെന്‍ഷന്‍ കുറയ്ക്കാനും പങ്കാളികളെ ‘സ്‌ട്രെസ് ഫ്രീ ആക്കാനും നല്ല ലൈംഗികബന്ധത്തിനു കഴിയുമെന്നും വര്‍ പറയുന്നു. എന്താ സന്തോഷമായില്ലേ,ഇനി ലൈംഗികത ഒരു ആവശ്യമല്ല,അവകാശമാണെന്നു കരുതൂ…

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...