സെക്രട്ടറിയേറ്റ് തീപിടുത്തം: ഫോറിന്‍സിക്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം – രമേശ് ചെന്നിത്തല

Print Friendly, PDF & Email

സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല എന്ന ഫോറൻസിക്കിന്റെ റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതിയിൽ റിപ്പോർട്ട് കേടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐ.ജി. ഫോറൻസിക് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരെ വിളിച്ചു വരുത്തി ശാസിക്കുകയായിരുന്നു. ഫോറിന്‍സിക്കിന്‍റെ അടുത്ത റിപ്പോര്‍ട്ടും തീപിടുത്തം സ്വോഭാവികമല്ല എന്നാണെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിക്കാതെ പൂഴ്ത്തണമെന്നും ഐജി ആവശ്യപ്പെട്ടതായി ചെന്നിത്തല ആരോപിച്ചു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ച അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ വാങ്ങിവെച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് പോലീസിന്‍റെ ഈ നടപടി എന്നും. പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് തീവപ്പ് കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണമാണ് പ്രതിപപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയിരിക്കുന്നത്.

ഫോറന്‍സിക് ഡയറക്ടര്‍ വൊളണ്ടറി റിട്ടയര്‍മെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. 2021 ജനുവരി വരെ സര്‍വീസുളള ഡയറട്കര്‍ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചത് സര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടാണോ എന്നും വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഫോറിന്‍സിക്‍ ഡിപ്പാര്‍ട്ട് മെന്‍റില്‍ പോലീസില്‍ നിന്നുള്ളവരെ ഇന്നുവരെ നിയമിച്ചട്ടില്ല. ശാസ്ത്രജ്ഞന്മാരും വിദഗ്ധരുമാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ ഈ രീതിയും അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഡിജിപി റാങ്കുളള ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തെഴുതിയിരിക്കുന്നത്. നിഷ്പക്ഷവും നീതിപൂര്‍വവുമായി തെളിവുകള്‍ ശേഖരിക്കാനുളള ഫോറിന്‍സിക്‍ന്‍റെ നിലവിലുള്ള സംവിധാനം തകര്‍ക്കുന്നതിന്‍റെ ഭാഗമായാണിത്. അതിനാല്‍ അതിനാല്‍ ഡി.ജി.പി.യുടെ കത്ത് സര്‍ക്കാര്‍ തള്ളിക്കളയണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *