സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് റക്ഷ്യ

Print Friendly, PDF & Email

ദമസ്‌കസ്: ഐസ്‌ന് റഷ്യ സിറിയയില്‍ നടത്തിയ സൈനിക നടപടി അവസാനിപ്പിച്ചതിനു പിന്നാലെ സിറിയയില്‍ നിന്ന് സൈനികരോട് പിന്‍വലിയാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്‍. സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി എത്തിയാണ് പുടിന്റെ പ്രഖ്യാപനമുണ്ടായത്. ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പുടിന്‍ സിറിയയില്‍ ഇറങ്ങിയത്.ഐഎസ് തീവ്രവാദികളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയതിനാലാണ് സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. തെക്കുകിഴക്കന്‍ ലതാക്കിയയിലെ മേമിം എയര്‍ ബേസിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തി.

2011 ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍, 2015 സെപ്തംബറിലാണ് റഷ്യ സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വിമതര്‍ക്കും ഐ.എസിനും എതിരെ ആക്രമണം ആരംഭിച്ചത്. ബഷാറിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന സിറിയന്‍ ദേശീയ സഖ്യം, അല്‍ നുസ്ര ഫ്രണ്ട്, ഐ.എസ് തുടങ്ങിയവര്‍ക്കെതിരെ റഷ്യ വ്യോമാക്രമണംനടത്തി വരികയായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ 503,223 ചതുശ്ര കി.മീറ്റര്‍ ഭൂപ്രദേശത്തിലെ 998 പട്ടണങ്ങളും ഗ്രാമങ്ങളും ഐഎസ് തീവ്രവാദികളില്‍ നിന്നു മോചിപ്പിക്കുവാന്‍ സിറിയക്കായി എന്ന് പുടിന്‍ അവകാശപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply