സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ

Print Friendly, PDF & Email

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നാളിതുവരെ തങ്ങളുടെ മടിക്ക് കനമില്ല അതുകൊണ്ട് ഏത് അന്വേഷണവും നേരിടാന്‍ ഭയമില്ല എന്നുപറഞ്ഞുകൊണ്ടിരുന്ന സര്‍ക്കാരാണ് അന്വേഷണം തങ്ങളുടെ നേരെ നീളും എന്ന് തിരിച്ചറിഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നത്. കരാറിൽ സർക്കാറിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹർജിയിൽ സർക്കാർ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഒരു വിദേശ രാജ്യത്തിന് കേരളത്തിലെ ഒരു കന്പനിയുമായി കരാര്‍ ഏര്‍പ്പെടാന്‍ കഴിയില്ലന്നിരിക്കെ സര്‍ക്കാരിന്‍റെ ഈ വാദം നിയമവിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ്. അടിയന്തരമായി ഹർജി നാളെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *