സാമൂഹിക ക്ഷേമ പദ്ധതികള്‍ കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ച് മത്തൂറ്റ് ഫൈനാന്‍സ്

Print Friendly, PDF & Email

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ പണയവ്യാപാര സ്ഥാപനമായ മുത്തൂറ്റ് ഫൈനാന്‍സ് അവരുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ കര്‍ണ്ണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നു. മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍റെ കീഴില്‍ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പദ്ധതിയുടെ ഭാഗമായുള്ള വിവാഹസമ്മാന പദ്ധതിയാണ് കര്‍ണ്ണാടകയില്‍ ആരംഭിച്ചത്. നിര്‍ദ്ദനരായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വീതം സഹായധനമായി നലല്‍കുന്ന പദ്ധതി നടപ്പിലാക്കിയാണ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍റെ കീഴില്‍ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പദ്ധതിയുടെ തുടക്കം കുറിച്ചിരിക്കുന്നത്. കഴി‍ഞ്ഞ സാന്പത്തിക കേരളത്തില്‍ 1,13,84,000 കോടിരൂപ വിവാഹ സമ്മാനപദ്ധതിവഴി മുത്തൂറ്റ് ഫൗണ്ടേഷന്‍ സഹായധനമായി ചിലവഴിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം അലക്സാണ്ടര്‍ പറഞ്ഞു.

പ്രതിമാസ വരുമാനം 10000 രൂപയില്‍ താഴെയുള്ളവരാണ് വിവാഹസമ്മാന പദ്ധതി സഹായധനത്തിന് അപേക്ഷിക്കേണ്ടത്. എഴുതിതയ്യാറാക്കിയ അപേക്ഷയോടൊപ്പം വിധവയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷിപത്രം, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റിന്‍റെ കോപ്പി, സ്ഥലം ജനപ്രതിനിധിയുടെ ശുപാര്‍ശകത്ത് എന്നിവ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടതെന്ന് മുത്തൂറ്റ് ഫൈനാന്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബുജോണ്‍ മലയില്‍, സോണല്‍ മാനേജര്‍ ഷോഹിത് ഭാസ്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപേക്ഷകള്‍ അയക്കേണ്ട വിലാസം:
സോണല്‍ ഓഫീസ്, മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ്,
ബാംഗ്ലൂര്‍ നോര്‍ത്ത് റീജിയണല്‍ ഓഫീസ്, യുസിഎഫ് സെന്‍റര്‍, 84യ3, ഫസ്റ്റ് ഫ്ലോര്‍, തേര്‍ഡ് ബ്ലോക്‍, എച്ച്ബിആര്‍ ലേഔട്ട്, ഹെന്നൂര്‍ മെയിന്‍ റോഡ്, ലിഗരാജപുര, സെന്‍റ് തോമസ് ടൗണ്‍ പോസ്റ്റ്, ബാംഗ്ലൂര്‍-84 ഫോണ്‍.7829430179

[മുത്തൂറ്റ് വിവാഹ സമ്മാന പദ്ധതിയെ പറ്റി മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബുജോണ്‍ മലയില്‍ വിശദീകരിക്കുന്നു. സമീപം സോണല്‍ മാനേജര്‍ ഷോഹിത് ഭാസ്കരന്‍.]

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...