സത്യപ്രതിജ്ഞ ബുധനാഴ്ച. കെ.ജെ ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരാകും. ജി പരമേശ്വര ഉപമുഖ്യമന്ത്രി.
കേവല ഭൂരിപക്ഷം തെളിയിക്കുവാനാകാതെ യദ്യൂരപ്പ രാജവച്ചതിന്റെ പിന്നാലെ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ ഗവര്‍ണ്ണര്‍ ക്ഷണിച്ചു. കുമാരസ്വാമി മന്ത്രിസഭ രൂപീകരിക്കുവാന്‍ അവകാശവാദമുന്നയിച്ച് വൈകുന്നേരം 7മണിക്ക് ഗവര്‍ണ്ണറെ സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രിസഭ രൂപീകരിക്കുവാന്‍ കുമാരസ്വാമിയെ ഗവര്‍ണ്ണര്‍ ക്ഷണിച്ചത്.
തുടര്‍ന്ന് തിങ്കളാഴ്ച മന്ത്രിസഭ രൂപീകരിക്കുവാന്‍ തയ്യാറാണെന്ന് ഗവര്‍ണ്ണറെ അറിയിച്ചുവെങ്കിലും പിന്നീട് തീയതി ബുധനാഴ്ചത്തേക്ക് മാറ്റി. അന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗന്ധിയുടെ ചരമദിനം ആയതിനാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സൗകര്യം കണക്കാക്കിയാണ് തീയതി ബുധനാഴ്ചത്തേക്ക് മാറ്റിയത്. കന്ധീരവ സ്റ്റേഡിയത്തി ഉച്ചക്കായിരിക്കും സത്യ പ്രതിജ്ഞ് ചടങ്ങുകള്‍ നടക്കുക.
കോണ്‍ഗ്രസിന്റെ പിസിസി പ്രസിഡന്റ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആകുമെന്നാണു സൂചന. കുമാരസ്വാമി ധനകാര്യവും പരമേശ്വര ആഭ്യന്തരവും വഹിക്കുമെന്നാണു ധാരണ. ഡി. ശിവകുമാറിന് ആ പദവിയില്‍ നോട്ടമുണ്ടെങ്കിലും പരമേശ്വരക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുവാന്‍ സാധ്യത. കുമാരസ്വാമിക്കും പരമേശ്വര ഉപമുഖ്യമന്ത്രി ആകുന്നതിനോടാണ് താല്പര്യം. ഡി.ശിവ കുമാറിനെ പാര്‍ട്ടി പ്രസിഡന്റ്ായി നിയമിക്കുമെന്ന് കരുതുന്നു.
ജെഡിഎസില്‍ നിന്ന് ജി.എസ്. പുട്ടരാജു (കൃഷി), എച്ച്. വിശ്വനാഥ് (വിദ്യാഭ്യാസം), എന്‍.മഹേഷ് (സാമൂഹ്യക്ഷേമം), ജി.ടി. ദേവഗൗഡ (സഹകരണം), ബി.കാഷെംപുര് (ടെക്സ്റ്റൈല്‍സ്), ഡി.സി. തമ്മന്ന (തൊഴില്‍), എ.ടി. രാമസ്വാമി (വ്യവസായം) എന്നിവര്‍ മന്ത്രിമാരാകും എന്നാണ് അറിയുന്നത്.
കോണ്‍ഗ്രസില്‍ നിന്നു കെ.ജെ. ജോര്‍ജ് (ബംഗളൂരു വികസനം), എം. കൃഷ്ണപ്പ(സ്പോര്‍ട്സ്), കെ. ബൈരഗൗഡ(വാര്‍ത്താവിതരണം), ദിനേശ് ഗുണ്ടുറാവു (എക്സൈസ്), ഡോ.കെ.സുധാകര്‍(ആരോഗ്യം), തന്‍വീര്‍ സേട്ട് (ഉന്നത വിദ്യാഭ്യാസം), റോഷന് ബെയ്ഗ്(വനം), എം.ഡി. പാട്ടീല്‍(ഭക്ഷ്യം), ആര്.വി. ദേശ് പാണ്ഡെ (നിയമം, പാര്‍ലമെന്ററി കാര്യം), സതീഷ് ജാര്‍കിഹോളി (പഞ്ചസാര, ചെറുകിട വ്യവസായം), ഡോ.അജയ് (ശാസ്ത്രം), ശിവശങ്കരപ്പ (റവന്യൂ), രാമലിംഗ റെഡ്ഡി (ട്രാന്‍സ്പോര്‍ട്ട്), ആര്.നരേന്ദ്ര (മൃഗസംരക്ഷണം), യു.ടി.ഖാദര്‍ എന്നിവര്‍ മന്ത്രിമാരാകും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പശ്ചിമബംഗാ? മുഖ്യമന്ത്രി മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍-ദള്‍ കേന്ദ്രങ്ങള്‍.
5 - 5Shares