സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലന്ന് സുപ്രീം കോടതി

Print Friendly, PDF & Email

ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതിയ്ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലന്ന് സുപ്രീം കോടതി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂ എന്ന്  സുപ്രീംകോടതി അറിയിച്ചു.

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഒന്ന്, ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി പരിഗണിക്കണമെന്നതാണ്. രണ്ട്, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത് പ്രായോഗികമല്ലെന്ന ഹ‍ർജി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം.

റിട്ട്, റിവ്യൂ ഹർജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരിയിൽ മാത്രമേ പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. ഇതോടെ കൃസ്തുമസ് അവധികഴിഞ്ഞ് ജനുവരി 10 ന് കോടതി തുറന്നതിനു ശേഷം മാത്രമേ സുപ്രീം കോടതി ശബരിമല കേസുകള്‍ പരിഗണിക്കൂ എന്ന കാര്യം ഉറപ്പായി.

(Visited 13 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •