സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ശബരിമലയിൽ നിരോധനാ‍ജ്ഞ

Print Friendly, PDF & Email

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുo സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹ‍ർത്താലിൽ വാഹനങ്ങൾ തടയുമെന്നും കടകൾ തുറക്കാൻ അനുവദിയ്ക്കില്ലെന്നുമാണ് പ്രഖ്യാപനം.

അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പധർമ സംരക്ഷണ സമിതി ഉള്‍
പ്പടെയുള്ള ഹിന്ദുസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്തേക്ക് പോകുവാന്‍ ശ്രമിച്ച ശശികലയെ രാത്രി എട്ടുമണിയോടെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. തുടര്‍ന്ന്‌ നിലത്ത് വിരിപ്പിട്ട് കിടന്ന്‌ സമരം നടത്തിയ ശശികലയെ അഞ്ച് മണിക്കൂറിനു ശേഷം നിരോധാനാജ്ഞ ലംഘിച്ച് സമരം നടത്തിതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്‌ വനം വകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയും ബ്രഹ്മചാരി ഭാര്‍ഗവ് റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. മുന്‍ കരുതലെന്ന നിലയില്‍  ശബരിമലയിൽ ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. സമീപഭാവിയിലൊന്നും ശബരിമലയിൽ നിരോധനാ‍ജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി.

 • 10
 •  
 •  
 •  
 •  
 •  
 •  
  10
  Shares