സംസ്ഥാനത്ത് ഇടതു തരംഗം.

Print Friendly, PDF & Email

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാർട്ടിയും ആരോപണ ശരങ്ങളിൽ കുടുങ്ങിയ ഏറ്റവും അനുകൂലരാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫ് പ്രതീക്ഷിച്ചത് മിന്നും ജയം. പക്ഷെ തന്ത്രങ്ങളെല്ലാം പൊളി‍ഞ്ഞ യുഡിഎഫിനേറ്റത് ഞെട്ടിക്കുന്ന തോൽവി.ഏത് കൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കൻ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തിൽ വീണു. മുസ്ലീംലീഗ് കോട്ടയായ മലപ്പുറത്തു പോലും എല്‍ഡിഎഫ് നുഴഞ്ഞുകയറ്റം നടത്തി യുഡിഎഫ്നെ ഞെട്ടിച്ചു കളഞ്ഞു.

സംസ്ഥാനത്തെ ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 514 ഗ്രാമ പഞ്ചായത്തുകളില്‍ വിജയിച്ച് മിന്നുന്ന പ്രകടനമാണ് എല്‍ഡിഎഫ് നടത്തിയത്. 375 ഗ്രാമപഞ്ചായത്തുകളില്‍ വി‍യിക്കുവാന്‍ യുഡിഎഫ്ന് കഴിഞ്ഞെങ്കില്‍ 23 എണ്ണം എന്‍ഡിഎയും 28എണ്ണം മറ്റുള്ളവരും നേടി. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 108 നേടി അപ്രമാദിത്വം സ്ഥാപച്ചുവെങ്കില്‍ വെറും 44 എണ്ണത്തില്‍ യുഡിഎഫ്ന് ഒതുങ്ങേണ്ടി വന്നു. ജില്ലാ പഞ്ചായത്തുകളുടേയും സ്ഥിതി മറിച്ചല്ല. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫ് നടിയപ്പോള്‍ യുഡിഎഫിനുള്ളത് വെറും 3 ഡജില്ലാ പഞ്ചായത്തുകള്‍ മാത്രം

മുനസിപ്പാലിറ്റികളിലാണ് മുഖം രക്ഷിക്കാനെങ്കിലും യുഡിഎഫ്ന് കഴിഞ്ഞത്. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍ഡിഎഫ് പിടിച്ചപ്പോള്‍ 45 മുന്‍സിപ്പാലിറ്റികളില്‍ ആധിപത്യം നേടുവാന്‍ യുഡിഎഫ്ന് കഴിഞ്ഞു. 2 മുന്‍സിപ്പാലിറ്റികള്‍ എന്‍ഡിഎയും 4 എണ്ണം മറ്റുള്ളവരും നേടി. കോര്‍പ്പറേഷനുകളുടെ കാര്യത്തിലാകട്ടെ കണ്ണൂരൊഴികെ ബാക്കി അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫിനാണ് മേല്‍കൈ.

  •  
  •  
  •  
  •  
  •  
  •  
  •