ഷോക്കേറ്റ ആള്‍ക്ക് ചാണകത്തിൽ പൊതിഞ്ഞു ചികിൽസ. യുവാവ് മരിച്ചു.

Print Friendly, PDF & Email

ഷോക്കേറ്റയാള്‍ക്ക് ചാണകത്തിൽ പൊതിഞ്ഞു ചികിൽസ. ചികിത്സയുടെ അവസാനം ഷോക്കേറ്റ ആള്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്തു. വാർത്ത വരുന്നത് സാക്ഷാല്‍ യോഗിയുടെ ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ഗജ്‌റൗല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അഹറൗല ഗ്രാമത്തിൽ നിന്നാണ് .

സത്വീർ എന്ന യുവാവിനാണ് ഷോക്കേറ്റത്. ഷോക്കേറ്റ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം, സര്‍വ്വ രോഗ സംഹാരിയായി പുകഴ്ത്തുന്ന ചാണകത്തിൽ പൊതിഞ്ഞ് കിടത്തുകയായിരുന്നു. ചാണക ചികിത്സ ഏറെ നേരം നീണ്ടതോടെ സത്വീർന്‍റെ ചലനം നിലച്ചു. അതോടെ അയാളെ ചാണകത്തിൽ നിന്ന് പുറത്തെടുത്ത് വീണ്ടും നല്ല ശുദ്ധമായ പച്ചചാണകത്തിൽ തന്നെ വീണ്ടും പൊതിയാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിവരമറിഞ്ഞ് പോലീസ് എത്തി ആശുപത്രില്‍ എത്തിച്ചപ്പോഴാണ് യുവാവ് മരിച്ച വിവരം തിരിച്ചറിയുന്നത്. യുവാവിന് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ അയാളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പിജിഐ സീനിയർ ഡോക്ടർ അശുതോഷ് സിംഗ് പറഞ്ഞു. ചാണക ചികിത്സ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പോലീസ് സൂപ്രണ്ട് അജയ് പ്രതാപ് സിംഗ് പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •