ശുദ്ധകൃയക്കായി ഒരു മണിക്കൂര്‍ നടയടച്ചു. നടയടച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

Print Friendly, PDF & Email

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ശബരിമല നട അടച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് പീന്നീട് നട തുറന്നത്. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ ക്കായി ഒരു മണിക്കൂര്‍ നട അടച്ചിട്ടത്. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയായിരുന്നു ശുദ്ധിക്രിയ.

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു.

ശബരിമല നടയടച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാര്‍ഥ്യമായി അംഗീകരിക്കാന്‍ കഴിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിലൂടെ നടന്നത് അയിത്താചരണമെന്ന് മലയരയ സമാജം നേതാവ് പി കെ സജീവ്. മനുസ്മൃതിയെ പ്രത്യയശാസ്ത്രമാക്കാന്‍ അനുവദിക്കരുത്. ഭരണഘടനാ ലംഘനമാണ് ശുദ്ധിക്രിയയിലൂടെ ശബരിമലയില്‍ നടക്കുന്നത്. അയിത്താചരണം നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. ശുദ്ധിക്രിയ ചെയ്തതിലൂടെ ഭരണഘടനാ വിരുദ്ധതയും സുപ്രീം കോടതി വിധയുടെ ലംഘനവുമാണ് നടന്നത്. ഇത് ഉത്തരവാദികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണംഎന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares