ശബരിമല: മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

Print Friendly, PDF & Email

ശബരിമല വിഷയത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത്  52ഓളം ഹര്‍ജികള്‍ ഹൈക്കോടതിയിൽ ഉണ്ട്.  പല ഹര്‍ജികള്‍ക്കും പിന്നില്‍ കോടതി വിധി നടപ്പാക്കാതിരിക്കാനള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടെന്ന സര്‍ക്കാര്‍ സംശയിക്കുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഹൈക്കോടതിയുടെ അത്തരം പരാമര്‍ശങ്ങള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ നടപടികള്‍ക്ക് പലപ്പോഴും തടസ്സമായതായി സര്‍ക്കാര്‍ കരുതുന്നു.

അതിനാല്‍ ഈ ഹർജികളെല്ലാം  സുപ്രീംകോടതി വിധി പരിഗണക്കണമെന്നും  റിവ്യൂ ഹര്‍ജികൾ പരിഗണിക്കുന്ന കാലയളവ് വരെ എങ്ങിനെ മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം എന്നും ഒപ്പം സുപ്രീം കോടതി വിധി നടപ്പിലാക്കുവാനുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നലകണമെന്നും സര്‍ക്കാർ  സുപ്രീംകോടതിയില്‍ അഭ്യർത്ഥിക്കും. സര്‍ക്കാർ   ബുധനാഴ്ചയോടെ സുപ്രീംകോടതിയില്‍  ഹർജി നല്‍കിയേക്കും.

(Visited 20 times, 1 visits today)
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares