ശബരിമല: നിരോധനാജ്ഞ നീട്ടി

Print Friendly, PDF & Email

ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഡിസംബർ നാല് വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ തുടരുക.  ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന നിലപാടിലാണ് കേരള പോലീസ്‌.

(Visited 25 times, 1 visits today)
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share