ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാc – സൂപ്രിം കോടതി

Print Friendly, PDF & Email

പ്രായപരിധിയില്ലാതെ ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സൂപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് വിധി പറയുന്നത്. ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്.

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന പറഞ്ഞ കോടതി ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്നും. ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നും വ്യക്തമാക്കി. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ. കോടതി നിരീക്ഷിച്ചു. വിധി അംഗീകരികരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു.

സ്ത്രീ പ്രവേശനത്തില്‍ വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും സ്ത്രീകളുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്തത്.

ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ ആണ് 800 വര്‍ഷം പഴക്കമുള്ള ആചാരം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാറിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരോടും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യ പ്പെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ പുരുഷനുള്ള തുല്യ അവകാശം സ്ത്രീക്കുമുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീ പ്രവേശനം തടയുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ച കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ക്ഷേത്രം എന്നൊരു ധാരണയില്ലെന്നും പൊതുവായി തുറന്നുകൊടുത്ത ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പോകാമെന്നും വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം വിഷയത്തില്‍ അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്.

(Visited 14 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •