ശബരിമല ക്ഷേത്രം അടച്ചത് ഗുരുതര കോടതി അലക്ഷ്യം. നടപടിക്കായി സുപ്രീം കോടതിയിലേക്ക്

Print Friendly, PDF & Email

യുവതീ പ്രവേശനത്തിന്‍റെ പേരില്‍ ക്ഷേത്രം അടച്ച് ശുദ്ധികര്‍മ്മം നടത്തിയത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും അതിന് തന്ത്രി കോടതിയില്‍ സമാധാനം പറയേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറ‌ഞ്ഞു. തന്ത്രിയും മേൽശാന്തിയുമാണ് ക്ഷേത്ര നട അടക്കാന്‍ തീരുമാനം എടുത്തതെന്നും ഇക്കാര്യത്തിൽ ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ പറഞ്ഞു.

ക്ഷേത്രനടയടിച്ചതും ശുദ്ധികലശം നടത്തിയതും ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണെ ന്നും കൊച്ചിയില്‍ ചേര്‍ന്ന വനിത കൂട്ടായ്മ പറഞ്ഞു. അതിനാല്‍ തന്ത്രിക്കും നടയടക്കാന്‍ കൂട്ടുനിന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് വനിത കൂട്ടായ്മ ആവശ്യപ്പെട്ടു.

ശബരിമലയില്‍ നിന്ന് മലയരയ, കുറവ വിഭാഗങ്ങളെ എല്ലാ വിധ അവകാശങ്ങളില്‍ നിന്ന് അടിച്ചോടിച്ചവര്‍ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തുന്നതെന്നും ക്ഷേത്രം നടയടച്ച തന്ത്രിയെ പുറത്താക്കി ക്ഷേത്രചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്നും മലയരയ സമാജം നേതാവ് പി കെ സജീവ് പറഞ്ഞു. കയറിയ സ്ത്രീകളില്‍ ഒരാള്‍ ദളിത് കൂടിയാണ്. അതിനാല്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്ത്രിക്കെതിരെ കേസെടുക്കണമെന്നും പി കെ സജീവ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശം നടത്തിയത് ഗുരുതര കോടതിയലക്ഷ്യമാണെന്നും ഇക്കാര്യം നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുന്പ് കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയ ഗീനാകുമാരി, എവി വർഷ എന്നിവർ പറഞ്ഞു. നേരത്തെ തന്ത്രിക്ക് എതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉടൻ നടപടി ആവശ്യപ്പെടുക.                    https://www.facebook.com/malayalam.naradanews/videos/573895276366481/?t=631

(Visited 14 times, 1 visits today)
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share