“കടക്കൂ പുറത്ത്” കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപമാരോട് സോണിയ

Print Friendly, PDF & Email

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടത്തിയ കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെ താക്കീത് ചെയ്ത് സോണിയ ഗാന്ധി. സ്ത്രീ പ്രവേശനത്തെ എതുര്‍ക്കുന്നത് കോണ്‍ഗ്രസ് ദേശിയ തലത്തില്‍ ഉയര്‍ത്തി പിടിക്കുന്ന ലിംഗസമത്വത്തിന് എതിരാണെന്നും പ്രതിഷേധം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നും എം.പിമാര്‍ക്ക് സോണിയ കര്‍ശന നിര്‍ദേശം നല്‍കി.

ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നാളിതുവരെ പിന്തുടര്‍ന്നു വന്ന പുരോഗമനാശയങ്ങള്‍ക്ക് ഘടകവിരുദ്ധമായ നിലാപാട് ശബരിമല വിഷയത്തില്‍ എടുത്ത സംസ്ഥാന കോണ്‍ഗ്രസ് നിലപാട് പുരോഗമന ആശയക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരുന്നു. അവര്‍ക്ക് ആശ്വാസം പകരുന്നതാണ് സോണിയ ഗാന്ധി ഇപ്പോള്‍ എടുത്ത കര്‍ശന നിലപാട്. മുന്പ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലമായി നിലപാടെടുത്തിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു രമേശ് ചെന്നിത്തല അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ശബരമല വിഷയത്തില്‍ പ്രതിക്ഷേധം ലോകസഭയിലേക്ക് എത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ  സോണിയ ഗാനധി ഓടിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായി മാറി.

 • 8
 •  
 •  
 •  
 •  
 •  
 •  
  8
  Shares