വ്യാജരേഖ ചമച്ച കേസിൽ വൈദികനു പങ്ക്. ഒരാള്‍ അറസ്റ്റില്‍

Print Friendly, PDF & Email

സിറോ മലബാർ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികനു പങ്ക്. ഒരാള്‍ അറസ്റ്റില്‍. എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. രണ്ടുദിവസമായി അദ്ദേഹം പോലീസ് ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 31വരെ റിമാൻഡ് ചെയ്തു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ ആണെന്നും തേവരയിലെ കടയിൽവെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൻ സെർവറിൽ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്‌ലോഡ് ചെയ്തത്. സഭയിൽ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.

സിറോ മലബാർ സഭയിലെ മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരന്‍റെ നിര്‍ദ്ദേശപ്രകരമായിരുന്നു വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് ആദിത്യന്‍ നല്‍കിയ മൊഴി. കേസിൽ ഫാദർ കല്ലൂക്കാരനുള്ള പങ്കിനെ കുറിച്ച് രേഖകൾ ആദിത്യയിൽ ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈദികനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാൻ ആലുവ പൊലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ തേടുന്നതിന് വേണ്ടിയാണ് രാത്രി എത്തിയതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം.

  •  
  •  
  •  
  •  
  •  
  •  
  •