വോട്ടുകളെല്ലാം ബിജെപിക്ക്. മീററ്റില്‍ സംഘര്‍ഷം

Print Friendly, PDF & Email

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരപ്രദേശിലെ മീററ്റില്‍ ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിക്ക്. ബിഎസ്പിക്ക് വോട്ടുചെയ്ത തസ്ലീം അഹമ്മദ് എന്ന വോട്ടറാണ് താന്‍ ചെയ്ത വോട്ട് ബിജെപിക്കു വീഴുന്നതായി കണ്ടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ ബൂത്തിനു പുറത്ത് സംഘര്‍ഷം രൂപം കൊണ്ടു. സ്ഥലത്തെത്തിയ സിറ്റി അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് മുകേഷ് കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം വോട്ടിങ്ങ് മിഷന്‍ മാറ്റി സ്ഥാപിച്ചതിനു ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്.

ഇത് മിഷന്‍റെ തകരാറാണ് അല്ലാതെ ആരും ഇവിഎം ഇല്‍ കൃതൃിമത്വം നടത്തിതല്ല എന്നാണ് ജില്ലാമജിസ്ട്രേറ്റിന്‍റെ നിലപാട്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍തന്നെ ഇവിഎം മാറ്റി സ്ഥാപിച്ചെന്നും ഇപ്പോള്‍ സമധാനപരമായി വോട്ടിങ്ങ് പുരോഗമിക്കുകയാണെന്നും മീററ്റ് സോണ്‍ ഡിവിഷണല്‍ കമ്മീഷണര്‍ പഭാത് കുമാര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുന്പുതന്നെ ഇവിഎംല്‍ കൃതൃിമം കാട്ടാന്‍ കഴുയുകയില്ലെന്ന് ഇലക്‍ഷന്‍ കമ്മീഷന്‍ പറഞ്ഞിട്ടുണ്ടെന്നും പ്രത്യേക പാര്‍ട്ടിക്കു തന്നെ വോട്ടുകള്‍ പോയതിന്‍റെ പിന്നില്‍ വോട്ടിങ്ങ് മിഷന്‍റെ സാങ്കേതിക തകരാറായിരിക്കാം എന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം.

സമാന സംഭവം ആഗ്ര ഗൗതംനഗറിലെ ബൂത്ത് നന്പര്‍ 69ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേയും ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന നിരവധി സ്ഥലങ്ങളില്‍ വോട്ടിങ്ങ് മിഷനില്‍ വന്ന തകരാറുമൂലം മണിക്കൂറുകള്‍ വോട്ടിങ്ങ് നിലച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

(Visited 30 times, 1 visits today)
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
  8
  Shares