വിവിപാറ്റ് പുനപരിശോദന ഹര്‍ജി സുപ്രീംകോടതി തള്ളി

Print Friendly, PDF & Email

വോട്ട് എണ്ണുന്നതിനൊപ്പം 50 ശതമാനം വിവിപാറ്റ് രശീതുകളും എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ മുൻവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയ കക്ഷികൾ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങി മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ കോടതിയിൽ വിധി പ്രസ്ഥാവവേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.

(Visited 6 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •