വിട്ടുവീഴ്ചക്ക് തയ്യാറായി എ.എം.എം.എ

Print Friendly, PDF & Email

വിട്ടുവീഴ്ചയുടെ സന്ദേശം നല്‍കി സിനിമാ താര സംഘടമയായ എ.എം.എം.എയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. ഡബ്ലു.സി.സി അംഗങ്ങളായ രേവതി പാര്‍വതി പത്മപ്രിയ എന്നിവര്‍ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ഒരു മണിക്കൂറിന് ശേഷം നാലരയോടെയാണ് നടിമാര്‍ ചര്‍ച്ചയ്ക്കായി കയറിയത്. രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരുപക്ഷവുചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി. ഡബ്ലു.സി.സിയുടെ നിര്‍ദേശങ്ങള്‍ എല്ലാം അംഗീകരിക്കുമെന്നും ഒറ്റകെട്ടായി തുടരുമെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു.  രാജിവെച്ച ഡബ്ലു.സി.സി  അംഗങ്ങളെ തിരിച്ച് വിളിക്കണോ എന്ന് ചര്‍ച്ച ചെയ്യാനും അടുത്ത് തന്നെ എ.എം.എം.എ ജനറല്‍ ബോഡി വിളിച്ച് തീരുമാനങ്ങളെടുക്കാനും യോഗത്തില്‍ ധാരണയായി.

എ.എം.എം.എ. എക്‌സിക്യൂട്ടീവിനു ശേഷം ഭാരവാഹികള്‍ പത്രസമ്മേളനം നടത്തുന്നു – Live#Mohanlal #Parvathy #Padmapriya #Revathy #WCC #AMMA #Mathrubhumi

Публикувахте от Mathrubhumi в Вторник, 7 август 2018 г.

എ.എം.എം.എ അവശ്യപ്പെട്ടിട്ടല്ല ചില അംഗങ്ങള്‍ പക്ഷെ കോടതിയെ സമീപിച്ചതെന്നും അവരുടെ നല്ല ഉദ്യേശം കൊണ്ടാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ നിയമപരമായി  ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. നടിയെ ആക്രമിച്ച കേസ് ശക്തമായി മുന്നോട്ട് പോകും, പ്രശ്നത്തില്‍ സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാല്ലെന്ന് രചന നാരായണന്‍ കുട്ടിയും അറിയിച്ചു. എല്ല പിന്തുണയും ‘എ.എം.എം.എ നല്‍കിയിരുന്നു. സ്ത്രീ എന്ന നിലയില്‍ എന്ത് ചെയ്യണം എന്ന് ബോധത്തോടെയാണ് ഞങ്ങള്‍ മുന്നിട്ട് ഇറങ്ങിയതെന്ന്, എ.എം.എം.എയോട് ആലോചിച്ച അല്ല ഹര്‍ജി നല്‍കിയത്, വ്യക്തിപരമാണ് രചന നാരായണന്‍ കുട്ടി പറഞ്ഞു.

എ.എം.എം.എയില്‍ ഇനി ഒരേ അഭിപ്രായങ്ങള്‍ ഉണ്ടാകും, ചര്‍ച്ച സൗഹൃദപരമാണ്, എ.എം.എം.എയുടെ പ്രസിഡന്റ് രാജിവെക്കുന്നില്ല. എല്ലാരുടെയും പിന്തുണയോടെ മുന്നോട് പോകാന്‍ ആണ് തീരുമാനമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.  അതേസമയം ദിലീപിന്റെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ല.  ചര്‍ച്ചയില്‍ തൃപ്തരാണെന്ന് ഡബ്ലു.സി.സി അംഗം പാര്‍വ്വതി പ്രതികരിച്ചു. തിലകന്‍ വിഷയത്തില്‍ ആരോപണമുന്നയിച്ച ഷമ്മി തിലകനും സംഘടനാ നിലപാടുകളെ വിമര്‍ശിച്ച് കത്തെഴുതിയ ജോയ് മാത്യുവും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. തിലകന്‍ വിഷയത്തില്‍  ഷമ്മി തിലകന്റെ ആവശങ്ങള്‍ അംഗീകരിക്കാനും എ.എം.എം.എ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

(Visited 14 times, 1 visits today)
 • 10
 •  
 •  
 •  
 •  
 •  
 •  
 •  
  10
  Shares