വടിയെടുത്ത് ആലഞ്ചേരി, സമവായം തേടി സിനഡ്

Print Friendly, PDF & Email

അധികാരത്തില്‍ തിരിച്ചെത്തിയ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നടത്തിയ പ്രതിക്ഷേധത്തിനെതിരെ വടിയെടുത്ത് കര്‍ദ്ദിനാള്‍. വൈദികർ തനിക്ക് എതിരെ നീങ്ങുന്നതിൽ ആശങ്ക ഉണ്ടെന്നും വൈദികരിടെ പ്രതിക്ഷേധം ഒരു തരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ കഴിയുകയില്ല എന്നും സഭക്കെതിരെ നീങ്ങുന്ന വൈദികരുടേമേല്‍ നടപടി എടുക്കണമെന്നും സഭ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

എന്നാല്‍, വത്തിക്കാന്‍റെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതിനു സമാനമാണ് വൈദികരുടെ നടപടി എന്ന് വിലയിരുത്തിയ സ്ഥിരം സിനഡ് അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിൽ വിഷയം ചർച്ച ചെയ്യാമെന്ന നിലപാടാണ് എടുത്തത്. മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ച തിരക്കിട്ടുള്ള ചില തീരുമാനങ്ങളെ അംഗീകരിക്കാതെ സഭയിൽ സമാധാനത്തിന് ശ്രമിക്കാൻ സ്ഥിരം സിനഡിലെ മെത്രാന്മാർ നിർദേശിച്ചതായി ആണ് പുറത്തുവരുന്ന റിപ്പോർട്ട് . സിനഡിൽ സഹായ മെത്രാന്മാരുടെ സസ്‌പെൻഷൻ,ഏഴു വൈദികർക്കെതിരെ ശിക്ഷണ നടപടികൾ എന്നിവയ്ക്കായി മാർ ആലഞ്ചേരി ഉറച്ചുനിന്നെങ്കിലും സഭയിൽ പിളർപ്പുണ്ടാക്കാനുള്ള നടപടികൾ വേണ്ട എന്ന നിലപാടാണ് മറ്റു നാലു മെത്രാന്മാരും എടുത്തതെന്ന് മെത്രാന്മാരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കേവലം അഞ്ചു മെത്രാന്മാരടങ്ങിയ സ്ഥിരം സിനഡ് അല്ല, മറിച്ചു സഭയിലെ എല്ലാ മെത്രാൻമാരുമടങ്ങിയ ഓഗസ്റ്റിലെ സിനഡിൽ ശിക്ഷണ നടപടി അവതരിപ്പിക്കാൻ മറ്റു മെത്രാൻ മാർ നിർദ്ദേശിച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെൻഷൻ തൽക്കാലം മരവിപ്പിച്ചുകൊണ്ട് അവർക്ക് വിശേഷ ചാർജുകൾ നൽകിയില്ലെങ്കിലും ഓഗസ്റ്റ് സിനഡുവരെ രൂപതാ കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാനും സ്ഥിരം സിനഡ് നിർദേശം വച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെൻഷൻ തൽക്കാലം മരവിപ്പിച്ചുകൊണ്ട് ,അവർക്ക് വിശേഷ ചാർജുകൾ നൽകിയില്ലെങ്കിലും അവരെ ഓഗസ്റ്റ് സിനഡുവരെ രൂപതാ കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാനും സ്ഥിരം സിനഡ് നിർദേശിച്ചു. തുടർന്ന് പ്രകോപനപരമായ ഒരു വിശദീകരണവും മീഡിയ കമ്മീഷൻ ഇറക്കരുതെന്നും സ്ഥിരം സെനഡ് നിര്‍ദ്ദേശം നല്‍കി. മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നീ മെത്രാന്മാരാണ് സ്ഥിരം സിനഡിൽ പങ്കെടുത്തത്. വ്യാജരേഖക്കേസ് വന്നതിന് ശേഷമാദ്യമായാണ് സ്ഥിരം സിനഡ് കൂടിയത്.

ഭൂമി ഇടപാടിൽ എറണാകുളം അങ്കമാലി അധിരൂപതയുടെ ഭരണചമതലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കര്‍ദ്ദിനാള്‍ ഭരണത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ കഴിഞ്ഞ ജൂൺ 26 ,27 തീയതികളിലായി എറണാകുളം -അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും രൂപതാ വികാരി ജനറാളായ ഫാ .വർഗീസ് പൊട്ടക്കനെ ആ സ്ഥാനത്തുനിന്നും നീക്കുകയും പകരം വികാരി ജനറലായി ഫാ .ജോസ് പുതിയേടത്തിനെ നിയമിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് കർദ്ദിനാളിനെതിരെ നിസ്സഹകരണത്തിന് ആഹ്വാനം നൽകിയത്.  തങ്ങളുടെ സഹായ മെത്രാന്മാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ മേജർ ആർച്ചുബിഷപ്പിനോടുള്ള നിസഹകരണം തുടരാനാണ് ഭൂരിപക്ഷം രൂപതാവൈദികരുടെയും തീരുമാനം. മേജർ ആർച്ചുബിഷപ്പിന്റെ നടപടികൾക്കെതിരെ വൈദികർ നൂറിലധികം ഇടവകകളിൽ പ്രമേയങ്ങൾ പാസാക്കിക്കഴിഞ്ഞു. ഞായറാഴ്ചയോടെ രൂപതയിലെ ഭൂരിപക്ഷം പള്ളികളിലും പ്രമേയം പാസാക്കാനാണ് വൈദികർ ശ്രമിക്കുന്നത് .

  •  
  •  
  •  
  •  
  •  
  •  
  •