വടക്കാഞ്ചേരിലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ ബലം പരിശോദനക്ക് അന്വേഷണ ഏജന്‍സികള്‍

Print Friendly, PDF & Email

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റുകളുടെ ബലം പരിശോദിക്കുവാന്‍ തയ്യാറെടുത്ത് അന്വേഷണ ഏജന്‍സികള്‍. സിബിഐ ആണ് ഫ്ലാറ്റുകളുടെ ബലപരിശോദനക്ക് തയ്യാറെടുക്കുന്നത്. 20 കോടി രൂപയാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണത്തിന് ലൈഫ് മിഷനുമായി റെഡ്ക്രസന്‍റു ധാരണപത്രത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. മൂന്ന് കോടി ജിഎസ്ടിയും കഴിഞ്ഞാൽ ബാക്കി പണത്തിനായിരുന്നു നിർമ്മാണം. ഏതാണ്ട് 9 കോടി രൂപ കൈക്കൂലി ഇനത്തില്‍ വകമാറ്റി എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റുകളുടെ ബല പരീക്ഷണത്തിന് അന്വേഷണ ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഫ്ലാറ്റിന്റെ ബലം പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസും പൊതുമരാമത്തിന് കത്ത് നൽകുവാന്‍ തയ്യാറെടുക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *