ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ നൂറാം സ്ഥാനത്ത്
ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ പുറകോട്ട് കുതിക്കുന്നു. 119 രാജ്യങ്ങളുടെ പട്ടികയില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് പുതിയ വാര്‍ത്ത. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 2014ല്‍ 55-മത്തെ സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുകയായിരുന്നു. ഗുരുതര പ്രശ്നം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്.
35 മുതല്‍ 49.9 വരെ പോയന്റ് നേടിയ രാജ്യങ്ങളാണ് അതിഗുരുതര വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ഇതില്‍ 31.4 സ്കോറാണ് ഇന്ത്യ നേടിയത്.പാകിസ്ഥാന് ഒഴികെ മിക്ക അയല്‍രാജ്യങ്ങളും ഇന്ത്യയെക്കാള്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്.
ചൈന 29-മത്തെ സ്ഥാനതെത്തിയപ്പോള്‍ നേപ്പാള്‍ 72 ഉം മ്യാന്മാര് ശ്രീലങ്ക 84-മത്തെ സ്ഥാനത്തുമാണുള്ളത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പട്ടികയില്‍ പിന്നിലുള്ളത്. കുടുത്ത പോഷകാഹാരക്കുറവാണ് കുട്ടികളുടെ പ്രധാന പ്രശ്നം.
വികസ്വരരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേക്കാള്‍ താഴെ സ്ഥാനമുള്ള ഇറാഖ്, ബംഗ്ലാദേശ്, ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വിശപ്പ് സൂചികയില്‍ മുന്നിലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് പിന്നിലാണുള്ളത്.
8 - 8Shares