ലോകം മുഴുവനും വൈറല്‍ ആയികൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ കൈ

Print Friendly, PDF & Email

‘ഇതിനെയൊക്കെയായിരിക്കുമോ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്നത്’. ഫ്യൂസി സബാത്തിനെ വെറുതെ മുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചതും അതേ നിയോഗമായിരിക്കണം. ഇത്തരം ഒരു ദൈവത്തിന്‍റെ ഇടപെടല്‍ ലോകം മുഴുവനും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

റോഡില്‍ നില്‍ക്കുകയായിരുന്ന തെരുവിലെ വര്‍ക്ക്‌ഷോപ്പ് ജോലിക്കാരനായ ഫ്യൂസി സബാത്ത് വെറുതെ ഒന്നു മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ടത് ഒരു ഭീകരകാഴ്ചയായിരുന്നു. ഒരു പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് നിമിഷത്തിന്റെ നൂറിലൊരംശത്തെ സമയം കൊണ്ട് മനസ്സിലാക്കിയ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറല്‍ പോലും പറ്റിയില്ല. ഒരു നിമിഷം പാളിയിരുന്നെങ്കില്‍ റോഡില്‍ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിതറിയേനെ.

തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്‌ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബദ്ധത്തില്‍ താഴേക്കു വീണത്.ദോഹയുടെ അമ്മ അടുക്കളയിലായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ ഓടിക്കൂടി. സിസിടിവിയല്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അല്‍ജീരിയയില്‍ നിന്നും കുടിയേറിയതാണ് പതിനേഴുകാരനായ സബാത്. സംഭവം നടന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പലസ്ഥലത്തുനിന്നും സാബിത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •