ലാവണ്യ ചന്ദ്രിക അസ്തമിച്ചിട്ട് പതിനൊന്നു വര്ഷം

Print Friendly, PDF & Email

ദക്ഷിണേന്ത്യന്‍ സിനിമയുടെ എക്കാലത്തേയും മുഖശ്രീ ശ്രീവിദ്യ വെള്ളിത്തിരയില്‍നിന്നും യാത്രയായിട്ട് ഇന്നേയ്ക്കു 11 വര്‍ഷം. പ്രേക്ഷക മനസില്‍ നിരവധി കഥാപാത്രങ്ങളെ ശ്രീവിദ്യ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് അവരുടെ അനുപമ സൗന്ദര്യമാണ് ആദ്യം കടന്നുവരിക.

ലാവണ്യത്തിന്റെ തടാക സമൃദ്ധിപോലുള്ള ശ്രീവിദ്യയുടെ വലിയ കണ്ണുകളും കൊത്തിവെക്കപ്പെട്ടമാതിരിയുള്ള മറ്റവയവങ്ങളും കവി വര്‍ണ്ണനകളെ തോല്‍പ്പിക്കും വിധമാണെന്ന് പലരും വാഴ്ത്തിയിട്ടുണ്ട്. അവരുടെ സംഗീതവും നൃത്തവും മനസില്‍നിന്നും ആപാദചൂഡം ശരീരത്തിലേക്കും പകര്‍ന്നതാവണം ആ സൗന്ദര്യകാരണം എന്നുകൂടി കരുതാം.

സൗന്ദര്യം കൊണ്ടുമാത്രമല്ല ഭാവാഭിനയത്തിന്റെ തകര്‍പ്പന്‍ വേഷങ്ങള്‍കൊണ്ടുകൂടിയാണ്് ശ്രീവിദ്യ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ജ്വലിച്ചു നിന്നത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കാറ്റത്തെ കിളിക്കൂട്, ഇരകള്‍, ചെണ്ട, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ അഭിനയത്തിനുമപ്പുറം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ പെരുമാറ്റം കൊണ്ട് തന്റെ ഇടം ഉറപ്പിച്ച അവര്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്് മൂന്നു തവണ നേടുകയുണ്ടായി. പതിമൂന്നാം വയസില്‍ രംഗത്തെത്തിയ ശ്രീവിദ്യ മലയാളം,തമിഴ്,തെലുങ്ക്.കന്നഡ,ഹിന്ദി ഉള്‍പ്പെടെ 800 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ 200 ചിത്രങ്ങള്‍ ചെയ്തു. അവയില്‍ ശിവാജി ഗണേശനോടൊപ്പം അഭിനയിച്ച സിനിമകളും ധാരാളം.

എന്റെ സൂര്യ പുത്രി യിലെ ആലാപനം എന്ന ഗാനം കണ്ടു നോക്കൂ

 

(Visited 76 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...