റോഷൻ ബൈഗിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

Print Friendly, PDF & Email

റോഷൻ ബൈഗിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ ആണ് ശിവാജിനഗര്‍ എംഎല്‍എ റോഷൻ ബൈഗിനെ(67) സസ്പെൻഷന്‍ഡ് ചെയ്തത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാകയില്‍ ഏറ്റ തോൽവിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്നും, സംസ്ഥാനത്തിന്റെ ചുമതലയിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കോമാളിയെന്നും അധിക്ഷേപിച്ചിരുന്നു.

15000 കോടിരൂപയുടെ ഐഎംഎ തട്ടിപ്പു കേസില്‍ പ്രതി മണ്‍സൂര്‍ ഖാനില്‍നിന്ന് 400 കോടി റോഷന്‍ ബെയിഗ് തട്ടിപ്പു നടത്തിയെന്ന് ഖാന്‍ മുങ്ങുന്നതിനു മുന്പ പുറത്തിറക്കിയ ശബ്ദ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ഉയരുന്നതിനിടെ ബിജെപിയുടെ ദേശീയ നേതാക്കളുമായി റോഷന്‍ ബെയിഗ് നടത്തിയെന്നാരോപിക്കുന്ന സന്ദര്‍ശനം വിവാദമായിരുന്നു.

മുന്‍ റെയില്‍വേ മന്ത്രി ജാഫര്‍ഷരീഫിനു ശേഷം കര്‍ണ്ണാടക കോണ്‍ഗ്രസിന്‍റെ മുസ്ലീം മുഖമായിരുന്നു റോഷന്‍ ബെയിഗ്. മുതിർന്ന നേതാക്കൾക്കെതിരെ അദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകളെ തുടർന്ന് പ്രത്യേക അന്വേഷണ കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റോഷൻ ബൈഗിനെതിരെ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സമർപ്പിച്ച റിപ്പോർട്ട് എഐസിസി നേതൃത്വം അംഗീകരിച്ചതായി സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

  •  
  •  
  •  
  •  
  •  
  •  
  •