റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം. യാത്ര നിരക്ക് കൂട്ടി

Print Friendly, PDF & Email

പുതുവര്‍ഷത്തില്‍ യാത്രാനിരക്കുകളില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തി റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം. ജനുവരി ഒന്നു മുതല്‍ എല്ലാ വിഭാഗത്തിലുമുള്ള യാത്രാ നിരക്കുകളിലും വര്‍ദ്ധനവ് വരുത്തിയാണ് റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനം നല്‍കിയിരിക്കുന്നത്. ഓര്‍ഡിനറി വിഭാഗത്തില്‍ കിലോമീറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. എക്‌സ്പ്രസ് ട്രയിനുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വര്‍ദ്ധിപ്പിച്ചു. എ.സി ക്ലാസ് ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് നാലു പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയത്. പ്രീമിയം വണ്ടികളായ ശതാബ്ദി, രാജധാനി, ദുരന്തോ എന്നിവയിലും നിരക്കു വര്‍ദ്ധന ബാധകമാണ്. സീസണ്‍ ടിക്കറ്റുകള്‍, സബര്‍ബന്‍ ട്രയിന്‍ നിരക്കുകളില്‍ മാറ്റമില്ല. നിരക്കു വര്‍ദ്ധനയോടെ ഡല്‍ഹി കൊല്‍ക്കത്ത റൂട്ടില്‍ (1447) 58 രൂപയുടെ വര്‍ദ്ധനവുണ്ടാകും. റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക് എന്നിവയില്‍ മാറ്റമുണ്ടാകില്ല എന്ന് ഉത്തരവില്‍ പറയുന്നു. 2014-15ലാണ് ഇതിനു മുമ്പ് എല്ലാ ക്ലാസ് തീവണ്ടിയിലും നിരക്കു വര്‍ദ്ധന ഏര്‍പ്പെടുത്തിയത്. അന്ന് യാത്രാ നിരക്കുകളില്‍ 14.2 ഉം ചരക്കു കടത്തില്‍ 6.5 ഉം ശതമാനമാണ് വര്‍ദ്ധന വരുത്തിയിരുന്നത്. അതിനു ശേഷം ഫ്‌ളക്‌സി ഫെയര്‍ സ്‌കീമും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •