റിന്‍സന്റെ കൊലപാതകം, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Print Friendly, PDF & Email

വാഹനം മോഷ്ടിക്കവാനായി തട്ടിക്കൊണ്ടുപോയി വധിച്ച ടാക്‌സി ഡ്രൈവര്‍ റിന്‍സണ്‍ (23)ന്റെ ഘാതകരെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ അരൂപ് ശങ്കര്‍ ദാസ് (36)സഹോദരന്‍ ദീമന്‍ ശങ്കര്‍ ദാസ് (26) സുഹൃത്തായ ഒറീസ സ്വദേശി ഭരത് പ്രധാന്‍ (22) എന്നിവരെയാണ് പോലീസ്അറസ്റ്റ് ചെയ്തത്.
ആസാമില്‍ നിന്നും മറ്റും തൊഴിലാളികളെ കൊണ്ടു വന്ന് ബെംഗളൂരുവിലെ തൊഴില്‍ മേഖലകളിലേക്ക് സപ്ലെ ചെയ്യുന്നവരാണ് പ്രതികള്‍.

കമ്മനഹള്ളിക്കടുത്ത് കച്ചറക്കനഹള്ളിയില്‍ വാടകക്ക് താമസിക്കുന്ന പ്രതികള്‍ പെട്ടന്ന് പണമുണ്ടാക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് കാര്‍ തട്ടിക്കൊണ്ടു പോകുവാന്‍ പദ്ധതിയിട്ടതെന്ന് കേസ് അന്വേഷിച്ച ഡിജെഹള്ളി പോലീസ് പറയുന്നു. റിന്‍സണ്‍ന്റെ കൈവശമുണ്ടായിരുന്ന മൊബൈലുകളും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികള്‍ റിന്‍സണ്‍റെ മോഷ്ടിക്കപ്പെട്ട മൊബൈലിലെ സിം കാര്‍ഡ് മാറ്റി പുതിയ സിം ഇട്ടതോടെയാണ് പ്രതികളെകണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞത്. മോഷ്ടിക്കപ്പെട്ട വാഹനം സിപ്‌കോട്ടക്കടുത്ത് ഒരു ഒളിപ്പിച്ച മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തുവാനും പോലീസിനു കഴിഞ്ഞു.

സ്വന്തമായ റിനോള്‍ഡ് ലോഡ്ജി കെഎ 51 എഎ 9202 ടാക്‌സി കാറുമായി മാര്‍ച്ച് 18ന് രാത്രിയാണ് തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയും ആര്‍.ടി നഗര്‍ കാവല്‍ബൈരസാന്ദ്രയില്‍ താമസക്കാരനുമായ ടി. എല്‍ സോമന്റെ മകന്‍ റിന്‍സണ്‍നെ കാണാതായത്. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഹൊസൂരില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ബീദരപ്പള്ളി ഗവര്‍മ്മെന്റ് സ്‌കൂളിനു സമീപം ഓവ് ചാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അജ്ഞാത ബോഡി എന്ന നിലയില്‍ ഹൊസൂര്‍ ഗവര്‍മെന്റ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച റിന്‍സണ്‍ന്റെ മൃതശരീരം റിന്‍സനെ കാണാതായിട്ട് എട്ടാം നാള്‍ ; 24ന് ആണ് തിരിച്ചറിഞ്ഞത്. റിന്‍സനെ കാണാതായ അന്ന് രാത്രി 3.30നോട് റിന്‍സണ്‍ കാറുമായി ഹൊസൂര്‍ അതിര്‍ത്തിയിലെ അത്തിബല്ല ടോള്‍ ബൂത്ത് കടന്നു പോയെന്ന് അന്വേ ഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് തിരച്ചറിഞ്ഞു. തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ വാഹനം തമിഴ്‌നാട് അതിര്‍ത്തി കടന്നുവെന്ന് തമിഴ്‌നാട് പോലീസിനെ അറിയിച്ചതോടെയാണ് അജ്ഞാത മൃതദേഹം ഹൊസൂര്‍ ഗവര്‍മ്മെന്റ് ആശുപത്രിയില്‍ ഉള്ള വിവരം കര്‍ണ്ണാടക പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതശരീരം റിന്‍സണ്‍ന്റേതാണെന്ന് തിരച്ചറിയുകയായിരുന്നു.

ഓട്ടം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിന്‍സണെ വീരണ്ണപാളയ റെയില്‍വേ ഗെയിറ്റിനു സമീപം വച്ച് ആണ് പ്രതികള്‍ റിന്‍സണെ സമീപിച്ച് ഓട്ടം ബുക്ക് ചെയ്യുന്നത്. അതിനു തൊട്ടുമുമ്പ് രണ്ട് ഓല ടാക്‌സി ഡ്രൈവര്‍മാരെ സമീപിച്ചുവെങ്കിലും അവര്‍ മൊബൈലില്‍ ബുക്ക് ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ പിന്മാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുവന്ന് ടാക്‌സി ഡ്രൈവറായ റിന്‍സണ് പ്രതികളെ 1500രൂപക്ക് ഹൊസൂരില്‍ കൊണ്ടുവിടാമെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ബുക്കിങ് വരാതിരിക്കുവാനായി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രതികള്‍ക്ക് കാര്യം എളപ്പമാക്കി.

പുലര്‍ച്ചെ 3.30ഓടെ അത്തിബലെ ടോള്‍ബൂത്ത് കടന്ന പ്രതികള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. പക്ഷെ റിന്‍സണ്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഹൊസൂറിന് 4കി.മീറ്റര്‍ ഉള്ളില്‍ ബദിരപ്പള്ളി ഗവ.സ്‌കൂലിനു സമീപം ഓട്ടം അവസാനിപ്പിക്കുകയാണെന്ന് പ്രതികളല്‍ പറഞ്ഞപ്പോള്‍ വാഹനം നിര്‍ത്തിയ റിന്‍സനെ അരൂപ് കൈയ്യില്‍ സൂക്ഷിച്ചിരുന്ന തുണികൊണ്ട് കഴുത്ത് കുരുക്കുകയും ദീമന്തും ഭരത്തും കൂടി കൈവശമുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കഴുത്തിലും വയറിലും കുത്തുകയുമായിരുന്നു. റിന്‍സണ്‍ന്റെ മരണം ഉറപ്പാക്കിയ പ്രതികള്‍ സ്‌കൂള്‍ ഭിത്തിയോട് ചേര്‍ന്നുള്ള ഓടയില്‍ മൃതശരീരം ഉപേക്ഷിച്ച് രക്ഷപെട്ടു. തുടര്‍ന്ന് വാഹനം വിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. മുന്‍പ് ജോലിസംമ്പന്ധമായി ബിദരപ്പള്ളി മേഖലയില്‍ താമസിച്ചിട്ടുള്ള പ്രതികള്‍ക്ക് ആ മേഖല സുപരിചിതമായിരുന്നു. മുമ്പും വാഹനം ടാക്‌സിവിളിച്ചു കൊണ്ടു പോയി ഡ്രൈവറെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പക്ഷെ, അത്തരം തട്ടിപ്പറിക്കേസുകള്‍ ഒന്നും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവാത്തതിനാല്‍ പ്രതികള്‍ ഇതൊരവസരമായി കാണുകയായിരുന്നു.

(Visited 73 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares