റഫാൽ:അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. 

Print Friendly, PDF & Email

റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. റഫാല്‍ വിമാനം വാങ്ങുന്ന ഇടപാടിലില്‍ കോടതി ഇടപെടില്ലന്നും റഫാല്‍ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി  എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. റഫാല്‍ ഇടപാടിനെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട് നിൽക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങൾ സുപ്രീം കോടതി തള്ളിയതോടെ രാഷ്ട്രീയമായി വലിയ ആശ്വാസമായി. അതേസമയം, റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്  കോണ്‍ഗ്രസ്.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares