റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍

Print Friendly, PDF & Email

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയി ല്‍. റഫാൽ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാ വശ്യപ്പെട്ടുള്ള ഹ‍ർജികള്‍ കോടതി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവാദ വെളിപ്പെടുത്തലുകള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ നടത്തിയത്.

മോഷ്ടിച്ച സര്‍ക്കാര്‍ രേഖകളാണ് കോടതിക്ക് മുന്‍പെ എത്തിച്ചിരിക്കുന്നതെന്നും അതീവഗൗരവ സ്വഭാവത്തിലുള്ള ഈ രേഖകള്‍ കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും എജി ആവശ്യപ്പെട്ടു. ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും കോടതി യില്‍ സ്ഥാപിക്കുന്നതിനു വേണ്ടികൂടിയാണ് റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ സംശയത്തിന്‍റെ നിഴലിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അറ്റോര്‍ണി ജനറല്‍ നടത്തിയത്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോര്‍കള്‍ കോടതിയലക്ഷ്യമാണ്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയവര്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും കോടതിയലക്ഷ്യ പ്രകാരവും കുറ്റവാളികളാണെന്നും റഫേലില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്നും വേണുഗോപാലന്‍‍ വാദിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഉണ്ടായ സുപ്രീം കോടതിയുടെ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ വെയ്യിലാക്കുകയാണ്ടായത്. ഔദ്യോഗിക രഹസ്യനിയമം മറയാക്കി സര്‍ക്കാറിന് ഒളിക്കാനാവില്ലെന്ന് പറഞ്ഞ കോടതി അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമം കണക്കിലെടുക്കില്ലെന്നും മോഷ്ടിഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധനക്ക് എടുക്കാമെന്നും അറിയിച്ചു. അന്വേഷണം പ്രഖ്യാപിക്കുന്നതിന് രാജ്യ സുരക്ഷ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ രാജ്യത്തിന് വന്‍ തിരിച്ചടിയാവുമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്ന ഹർജിക്കാർക്കെതിരെ നടപടി എടുക്കുമെന്ന എജിയുടെ പ്രസ്താവന പരസ്യമായ ഭീഷണിയാണെന്ന് കേസിലെ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയില്‍ പറഞ്ഞു. മുന്പ് കോടതി ശരിയായ രേഖകൾ പരിശോധിച്ചിരുന്നെങ്കിൽ കേസിലെ വിധി മറ്റൊന്ന് ആകുമായിരുന്നുവെന്നു പ്രശാന്ത് ഭൂഷൻ പറഞ്ഞു. രേഖകൾ കോടതിയിൽ നിന്ന് മറച്ചുവച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജരേഖ ചമചതിന് കേസ് എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റഫാൽ കേസിലെ പുനപരിശോദന ഹര്‍ജി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാൽ കേസിൽ പുതിയ രേഖകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്.

(Visited 10 times, 1 visits today)
  • 5
  •  
  •  
  •  
  •  
  •  
  •  
  •  
    5
    Shares