രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടന്നെന്ന് സംശയം

Print Friendly, PDF & Email

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടന്നെന്ന് സംശയം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടുത്താ​ൻ ശ്ര​മം ന​ട​ന്ന​തായി കോൺഗ്രസ് ആരോപിച്ചത്. ലേ​സ​ർ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് രാ​ഹു​ലി​നെ ല​ക്ഷ്യം വ​ച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അമേഠിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയുടെ മുഖത്ത് ലേസര്‍ രശ്മികള്‍ പതിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏ​ഴ് ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് വലതുവശത്ത് പച്ചനിറത്തിലുള്ള ലേ​സ​ർ ര​ശ്മി പ​തി​ച്ച​ത്.ഇത് ലേസര്‍ഗണ്ണില്‍ നിന്നുള്ള രശ്മികളാണെന്നാണ് സംശയിക്കുന്നത്. രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ ര​ശ്മി പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ ആണ് പുറത്തുവിട്ടത്.

രാ​ഹു​ലി​ന് സു​ര​ക്ഷ വീ​ഴ്ച ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചു. എ​സ്പി​ജി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. നേരത്തെ കര്‍ണാടക ഉപതിരഞ്ഞെടുപ്പു സമയത്ത് രാഹുലിനെ അപായപ്പെടുത്തുവാന്‍ ൾമം നടന്നിരുന്നതായി കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്ന. രാഹുല്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന്‍റെ രണ്ട് പൈലറ്റുമാര്‍ക്കെതിരെ കേസും എടുത്തിരുന്നു. അപാടകരമായ രീതിയില്‍ അന്ന് ഹെലിക്കോപ്റ്റര്‍ പറത്തിയതാണ് പരാതിക്കിട നല്‍കിയത്.

 • 14
 •  
 •  
 •  
 •  
 •  
 •  
  14
  Shares