രാഹുല്‍ വയനാടിനെ ലക്ഷ്യം വക്കുന്നത് എന്തുകൊണ്ട് ?.

Print Friendly, PDF & Email

തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കേണ്ടത് കോണ്‍ഗ്രസ്സിന് നിലനില്‍പ്പിന്‍റെ അനിവാര്യതയാണ്. അതിനു കഴിഞ്ഞില്ലങ്കില്‍ പ്രദേശികപാര്‍ട്ടികളുടെ കീഴെആയിരിക്കും കോണ്‍ഗ്രസ്സി്ന്‍റെ സ്ഥാനം. രാജ്യം ഒരിക്കലും കാണുവാന്‍ ആഗ്രഹിക്കാത്ത ദുരന്നതമായിരിക്കും.  ലോക സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചുരുങ്ങിയത് 200നുമേല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയാല്‍ മാത്രമേ പ്രതിപക്ഷ നിരയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം വഹിക്കുവാനുള്ള ശേക്ഷി കോണ്‍ഗ്രസ് നേടൂ. വടക്കേ ഇന്ത്യയില്‍ പ്രഭാവം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് തെക്കെ ഇന്ത്യയെ ആശ്രയിക്കുകയേ അതിനുമാര്‍ഗ്ഗമുള്ളു. വടക്കേ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സിന് 150 സീറ്റിനു മുകളില്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗസ്സ് നേതൃത്വത്തിനു പോലുമില്. പിന്നെ പ്രതീക്ഷ തെക്കേ ഇന്ത്യആണ്. ഏറ്റവും ചുരുങ്ങിയക് 50 ഓളം സീറ്റുകള്‍ തെക്കെ ഇന്ത്യയില്‍ നിന്നു നേടാന്‍ കോണ്‍ഗ്രസ്സിനായാല്‍ ഒരു പക്ഷെ അടുത്ത പ്രധാനമന്ത്രി പട്ടം കോണ്‍ഗ്രസ്സിനു ലഭിക്കുവാനുള്ള സാധ്യത പതിന്മമടങ്ങ് വര്‍ദ്ധിക്കും എന്നാണ് കോണ്‍ഗ്രസ്സിന്‍റെ കണക്കുകൂട്ടല്‍. അത് സാദ്ധ്യമാകണമെങ്കില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രകടനം വിജിയിപ്പിച്ചേ മതിയാവൂ.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര പദേശ് തെലുങ്കാന എന്നിവിടങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല എന്ന ബോധ്യം അവര്‍ക്കുണ്ട് പിന്നെ അവശേഷിക്കുന്നുത് കേരളം, കര്‍ണ്ണാടക, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളാണ്. ചുരുങ്ങിയത് 50 സീറ്റുകള്‍ എങ്കിലും ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സിനു ലഭിക്കണം. കേരളത്തിലും കർണ്ണാടകത്തിലുമായി നാല്പത്. തമിഴ്നാട്ടിലും തെലങ്കാനയിലുമായി പത്ത്. ഇതാണ് കോണ്‍ഗ്രസ്സിന്‍റെ കണക്കുകൂട്ടല്‍

കർണ്ണാടകം, തമിഴ്നാട്, കേരളം എന്നിങ്ങനെ മൂന്ന് സംസ്ഥാന ഘടകങ്ങളും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം എഐസിസിക്കു മുമ്പാകെ വച്ചിരുന്നു. തമിഴ്നാടും കര്‍ണാടകയും ഒഴിവാക്കി രാഹുൽ വയനാട് തെരഞ്ഞെടുക്കുമ്പോൾ കോൺഗ്രസിന് ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്. തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടുന്നതിന് വയനാട്ടില്‍ മത്സരിക്കുന്നത് സഹായിക്കുമെന്നാണ് എഐസിസി വിലയിരുത്തൽ.

കര്‍ണ്ണാടകം, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ലോകസഭാ മണ്ഡലമാണ് വയനാട്. കര്‍ണ്ണാടകത്തില്‍ തന്നെ കുടകു ജില്ലയും മൈസൂര്‍ ജില്ലയും വയനാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്നു. തമിള്‍നാട്ടിലെ നീലഗിരി ജില്ല വയനാടിനോട് ചേര്‍ന്നു കിടക്കുന്നു. കോണ്‍ഗ്രസ്സിന്‍റെ ഉറച്ച സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അതിന്‍റെ അലയടികള്‍ സമീപ പ്രദേശങ്ങളായ കര്‍ണ്ണാടകത്തിലും തമിള്‍ നാട്ടിലും എത്തിച്ചരും എന്ന കാര്യം ഉറപ്പ്. കൂടാതെ കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് തരംഗംതന്നെ സൃഷ്ടിക്കുവാന്‍ തന്നെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുംഎന്നും എഐസിസികണക്കുകൂട്ടുന്നു. അതാണ് കോണ്‍ഗ്രസ്സ് ലക്ഷ്യം വക്കുന്നതും.

രണ്ടാമതായി ഇക്കുറി അമേഠിയിൽ രാഹുൽ ഗാന്ധിയ്ക്ക് നന്നായി വിയർക്കേണ്ടി വരുംഎന്ന് കോണ്‍ഗ്രസ്സിനറിയാം. രണ്ടായിരത്തിനാലിൽ 2,90, 853 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 2009ൽ അത് 3,70,198 ആയി ഉയർന്നു. എന്നാൽ, സ്മൃതി ഇറാനിക്കെതിരെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 1.07, 903ആയി ഇടിഞ്ഞു. 2017ലെ യുപി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു ശേഷം ബിജെപിയുടെ പ്രധാന ലക്ഷ്യം അമേഠിയാണ്.അവിടെ സ്മൃതി കഴിഞ്ഞ അഞ്ചു വര്‍ഷംകാര്യമായി വിയര്‍പ്പൊഴുക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ദക്ഷിണേന്തയില്‍ തന്നെ കോണ്‍ഗ്രസ്സിന്‍റെ ഉറച്ചസീറ്റെന്ന് കരുതുന്ന വയനാട്ടിൽ നില്ക്കുന്നത് പാർലമെന്‍റിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് എഐസിസി കണക്കുകൂട്ടുന്നു. മാത്രമല്ല വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ രാഹുലിന് കൂടുതല്‍ സമയം വയനാട്ടില്‍ ചിലവഴിക്കേണ്ടി വരുകയില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

മൂന്ന് രാഹുൽ തെക്കേ ഇന്ത്യയിൽ എത്തുന്നത് തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തെ സഹായിക്കാം. മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലുങ്കാനയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകാം. യുപിഎയുടെ ആകെ അംഗസംഖ്യ ഉയരാൻ ഈ വിജയങ്ങൾ സഹായിക്കുമെന്നും കോൺഗ്രസ് കരുതുന്നു.

പക്ഷെ രവയനാട്ടിലെ രാഹുലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പുറകോട്ടുവലിക്കുന്ന ഘടകങ്ങളും കുറവല്ല. രാഹുൽ ഭയന്നോടി എന്ന പ്രചാരണം ശക്തമാക്കാൻ ബിജെപി ഈ മത്സരം അവസരമാക്കും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി രാഹുലിന്‍റെ ഈ രണ്ട് സീറ്റ് പരീക്ഷണം ആയുധമാക്കുമെന്ന് ഉറപ്പ്. രണ്ടാമതായി കേരളത്തില്‍ രാഹുല്‍ ഏറ്റുമുട്ടേണ്ടിവരുക ദേശീയതലത്തിലെ പ്രമുഖ എതിരാളിയായ ബിജെപിയോടല്ല പ്രത്യുത ബിജെപിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുക്കുന്ന ഇടതുപക്ഷ കക്ഷികളോടാണ്. ഒരുപക്ഷെ തിരഞ്ഞെടുപ്പിനു ശേഷം രാഹുലിനു പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന കക്ഷിയോട് ഏറ്റുമുട്ടേണ്ടിവരുക കോണ്‍ഗ്രസ്സിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല.സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷ ഐക്യത്തിന്‍റെ തകര്‍ച്ചക്കുപോലും ഒരു പക്ഷെ കാരണമായേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. എന്നാലും തിരഞ്ഞെടുപ്പിനു ശേഷം മോദിവിരുദ്ധ ചേരിക്ക് മുൻതൂക്കം കിട്ടിയാൽ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള അംഗസംഖ്യ ഈ തെക്കേ ഇന്ത്യൻ പരീക്ഷണം നല്കും എന്നു തന്നെയാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares