രാഷ്ട്ര പിതാവിന്റെ വധത്തെ പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ
മഹാത്മ ഗാന്ധിയുടെ 71ാം ചരമ വാർഷിക ദിനമായ ജനുവരി 30ന് രാഷ്ട്ര പിതാവിന്റെ വധത്തെ പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. യു.പിയിലെ അലിഗഢിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. പ്രതീകാത്മകമായി ഗാന്ധിയുടെ കാൽക്കീഴിൽ രക്തം തളം കെട്ടി നിൽക്കുന്നതും രൂപത്തോടൊപ്പം ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് മഹാത്മ നാഥൂറാം ഗോഡ്സെ എന്ന വിളികളുമായി മഹാത്മ ഗാന്ധി രൂപത്തെ അഗ്നിക്കിരയാക്കി. പിന്നീട് മധുരപലഹാര വിചരണവും ഉണ്ടായിരുന്നു. ഗാന്ധിജിയെ ഗോഡ്സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെയുടെ പ്രതിമ അലങ്കരിച്ച് പൂജകളും നടത്തിയാണ് ഹിന്ദു മഹാസഭ പിരിഞ്ഞു പോയത്. മുന്‍പും രാഷ്ട്ര പിതാവായ മഹാത്മഗാനധിജിയെ അപമാനിക്കുന്ന നടപടികള്‍ ഹിന്ദു മഹാ സഭയുടെ ഭാഗത്തു നന്ന് ഉണ്ടായിട്ടുണ്ട്.
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭhttps://www.madhyamam.com/india/hindu-mahasabha-leader-%E2%80%98recreates%E2%80%99-mahatma-gandhi%E2%80%99s-assassination-india-news/589360
Публикувахте от Madhyamam в Сряда, 30 януари 2019 г.