കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ 2-ാം സ്ഥാനത്ത്. കര്‍ണാടകത്തിലും ശമനമില്ല.

Print Friendly, PDF & Email

ലോകത്ത് ഏറ്റവും രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറികഴിഞ്ഞു. 24 മണിക്കൂറിനിടെ 1,03,283 പേര്‍ക്ക് ആണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ രോ​ഗികൾ 41,10, 833 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 70,558 ആയി. രോഗ മുക്തി നിരക്ക് 77. 15% ആണെന്നതാണ് ആശ്വാസകരം. ലോകരാജ്യങ്ങളിലെ കൊവിഡ് 19 രോഗികളുടെ കണക്കില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത് എത്തി. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 6,410,295 പേര്‍ക്കും ഇന്ത്യയില്‍ 41,10,833 പേര്‍ക്കും ബ്രസീലില്‍ 40,93,586 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകമാനം 26,954,190 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 881,406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ എണ്ണം 2,24,240 ആണെന്നിരിക്കെയാണ് രാജ്യത്ത് ഒരു ലക്ഷത്തിനു മേലെ പുതിയ കോവിഡ് കേസുകള്‍ ആണ് ഉണ്ടായിരിക്കുന്നത്.

കര്‍ണാടകയില്‍ കോവിഡ്-19 രോഗവ്യാപനം ശമനമില്ലാതെ തുടരുകയാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 10000 ത്തിലേക്ക് എത്തുകയാണ്. ഇന്ന് മാത്രം 9746 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 389232 എത്തിയിരിക്കുകയാണ്. കര്‍ണാടകത്തിലെ കോവിഡ് ഹബ്ബായ ബെംഗളൂരുവിലാകട്ടെ പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു.

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും രൂക്ഷമായ രീതിയില്‍ രോഗവ്യാപനം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 46 ശതമാനവും വന്നിട്ടുള്ളത് ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്. 24 മണിക്കൂറിനിടെ 20,489 പുതിയ കേസുകളും 312 മരണവും ആണ് മഹാരാഷ്ട്രയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,83,862 ആയി. ആന്ധ്രപ്രദേശിലാകട്ടെ 10,825 കേസും 71മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,87,331ആയി ഉയര്‍ന്നു. എന്തുചെയ്തും രോഗവ്യാപനം നിയന്ത്രണത്തിലാക്കണമെന്ന് ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തിലാകട്ടെ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗവ്യാപന നിരക്കായ 2,655 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടെ കേരളത്തിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 84,760 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കര്‍ണ്ണാടക കോവിഡ് 19 അപ്ഡെയിറ്റ്
(from 04/09/2020, 5:00 PM to 05/09/2020, 05:00 PM)

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ –9746

നിലവില്‍ ചികിത്സയില്‍ ഉള്ള രോഗികള്‍ – 99617

ആകെ രോഗം ബാധിച്ചവരുടെ എണ്ണം – 389232

ഇന്ന് മരണം –128

ആകെ മരണസംഖ്യ –6298

നിരീക്ഷണത്തിലുള്ളവര്‍ – 485789

ഇന്ന് ഡിസ്ചാര്‍ജ് ആയവര്‍ – 9102

ഇന്ന് നടന്ന കോവിഡ് ടെസ്റ്റുകള്‍ – 76761

ബെംഗളൂരു നഗര ജില്ല

നഗരത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 3093

ബെംഗളൂരു റൂറൽ – 124

നിലവിൽ ചികിത്സയിലുള്ളവർ – 41479

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു അർബൻ) –144757

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു റൂറൽ) – 5572

ഇന്ന് രോഗമുക്തി നേടിയവര്‍(ബെംഗളൂരു അർബൻ) –3226

ഇന്നു മരിച്ചവര്‍ – 34

നഗരത്തിലെ ആകെ മരണസംഖ്യ – 2264

ബെംഗളൂരു നഗരത്തിൽ കോവിഡ് പോസിറ്റീവ്
സ്ഥിരീകരിക്കുന്നവർക്കു ബെഡ്ഡുകളുടെ ലഭ്യത താഴെ കാണുന്ന ലിങ്കിലൂടെ അറിയാം: http://chbms.bbmpgov.in/portal/reports1/

നിങ്ങള്‍ കോവിഡ്-19 ബാധിതനാണെന്ന് സംശയം ഉണ്ടെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാന്‍… https://hackmd.io/@BlrC19/HknCzE0CL
[If you test Covid +ve .. here is all you need to know to get help in Bangalore: https://hackmd.io/@BlrC19/HknCzE0CL]
Helpline numbers: 9745697456, 080–46848600,
“Apthamitra” helpline: 080 – 66692000 & 14410

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *