8000 മുകളില്‍ രണ്ടാം ദിവസവും. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6.31 മില്യണ്‍ കടന്നു.

Print Friendly, PDF & Email

.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയ 86,821കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തോ ആകെ രോഗികളുടെ എണ്ണം 6.31 മില്യണ് കടന്നു. 63,12,584 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 9,40,705 പേരാണ് ഇപ്പോള്‍ ചികിത്സിയിലുള്ളത്. ഇന്ന് 1,181 പേരുടെ മരണം പുതുതായി റിപ്പോര്‍ട്ടു ചെയ്തതോടു കൂടി രാജ്യത്ത് കോവിഡ് ബാധിച്ചുള്ളയ ആകെ മരണം 98,678 ആയി ഉയര്‍ന്നു.

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ ഇന്ന് 8135 പേര്‍ക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 2,03,391 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 72,339 പേര്രാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 29 പേരാണ് കോവിഡ് 19 മൂലം മരിച്ചത്. ഇതോടെ ആകെ മരണം 771 ആയി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുകയാണ്. 3ാം തീയതി മുതല്‍ 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 30 വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നല്‍കിയ ഇളവുകള്‍ തുടരുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ്-19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് 16,476 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം പതിനാല് ലക്ഷം കടന്നു. 14,00,922പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2,59,006പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. ഇന്ന് 394 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 37,056ആയി ഉയര്‍ന്നു.

പ്രതിദിന രോഗവര്‍ദ്ധനയില്‍ രണ്ടാം സ്ഥാനത്തുള്ളകര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,837 ആയി. 1,10,412 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,92,412. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 8994 പേര്‍ മരിച്ചു. കര്‍ണാടകത്തിലെ ആകെ രോഗബാധിതരില്‍ 38 ശതമാനവും ബെംഗളൂരു നഗരത്തിലാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് 5688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5516 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് രോഗമുക്തി നേടിയത്. 66 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,03,290 ആയി. 46,369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 9586.

ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7297 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,00,235 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,36,508 ആയി. നിലവില്‍ 57,858 പേരാണ് ചികിത്സയിലുള്ളത്. 5869 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *