രാജ്യത്തെ നടുക്കി വീണ്ടും യുപി. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ തോളിലേറ്റി അച്ഛന്‍

Print Friendly, PDF & Email

ഇതാ ഇന്ത്യയുടെ മുഖം കൂടുതല്‍ വികൃതമായി ലോകത്തിന്‍റെ മുന്പില്‍. ഇക്കുറി ബലാത്സംഗത്തിനിരയായ മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്ന അച്ഛന്‍റെ ചിത്രമാണ്. അതും യോഗിയുടെ ഉത്തരപ്രദേശില്‍ നിന്നു തന്നെ. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീടിനുള്ളില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായത്. വൈദ്യ പരിശോധനയ്ക്ക് മകളെ കൊണ്ടുപോകാന്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്നും അതുകൊണ്ടാണ് മകളെ തോളിലേറ്റി കൊണ്ടുവന്നതെന്നുമാണ് അച്ഛന്റെ മറുപടി. പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ 19 വയസുകാരന്‍ മകനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗം ചെയ്തത്. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ ഇയാള്‍ തല്ലിയൊടിക്കുകയും ചെയ്തു.

  •  
  •  
  •  
  •  
  •  
  •  
  •